Image

മാതൃരോദനം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 17 November, 2012
മാതൃരോദനം (കവിത: ജി. പുത്തന്‍കുരിശ്‌)
അവള്‍ ഇടനെഞ്ചുപൊട്ടി കരയുകയായിരുന്നു
തന്റെ ഓമന മകള്‍ക്കായി
ആ കരച്ചലില്‍ കണ്ടുനിന്ന കണ്ണുകള്‍ ഈറനണിഞ്ഞു.
അവള്‍ തിരികെ വരുമൊ?
വരും. വരാതിരിക്കന്‍ അവള്‍ക്ക്‌ കഴിയുകയില്ല
നുറുങ്ങിയും തകര്‍ന്നും ഇരിക്കുന്ന
ഹൃദയത്തെ നിരസിക്കാത്തവനാണ്‌ ദൈവം
രാത്രിയുടെ യാമങ്ങളില്‍
അവള്‍ മകളെ തിരഞ്ഞു. ഒരു ഭ്രാന്തിയെപോലെ
ചില്ലിട്ട വാതലിലൂടെ അവള്‍ പുറത്തേക്കു നോക്കി
അരണ്ട വെളിച്ചത്തില്‍ ആടി ഉലയുന്ന
തലപ്പുകളെ അവള്‍ ഉറ്റുനോക്കി,
അവള്‍ പുലമ്പി, അവള്‍ മടങ്ങി വരും.
അസ്വസ്ഥമായി അവള്‍ തറയിലുരുണ്ടു
പെട്ടന്ന്‌ ഉറക്കത്തിലേക്ക്‌ വഴുതി വീഴുകയും
ഞെട്ടി ഉണരുകയും ചെയ്‌തു.
നീ വരില്ലെ മോളെ?
സ്‌നേഹത്തിന്റെ, മാതൃത്വത്തിന്റെ വിളി.
അങ്ങകലെ ഫോണില്‍ അത്‌ ശബ്‌ദദൂതായി മാറി
അവള്‍ വിളിച്ചുകൊണ്ടെയിരുന്നു
ഇടതടവില്ലാതെ,
പ്രതീക്ഷയുടെ പാശങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട്‌
അവസാനം ആ ശബ്‌ദം അവള്‍ കേട്ടു
തന്റെ ആത്‌മാവിന്റെ നേരിയ ശബ്‌ദം
ഞാന്‍ മടങ്ങി വരികയാണ്‌.
പ്രത്യാശയുടെ പ്രതീക്ഷയുടെ ശബ്‌ദം
തന്റെ ആത്‌മാവിന്റെ ശബ്‌ദം.
മാതൃരോദനം (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക