Image

തൃശ്ശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ നേഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിന്തുണയുമായി പിയാനോ

ജോര്‍ജ്‌ നടവയല്‍ Published on 18 November, 2012
തൃശ്ശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ നേഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിന്തുണയുമായി പിയാനോ
ഫിലഡല്‍ഫിയ: മലയാളി നേഴ്‌സുമാര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ അവകാശ സമരങ്ങള്‍ക്കും പിയാനോ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍) സര്‍വ പിന്തുണയും നല്‌കുമെന്ന്‌ പിയാനോ പ്രസിഡന്റ്‌ ബ്രിജിറ്റ്‌ വിന്‍സന്റ്‌ പ്രസ്‌താവിച്ചു. തൃശ്ശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ അധികൃതര്‍ അന്യായമായി നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെ അണിനിരക്കുവാന്‍ ബ്രിജിറ്റ്‌ വിന്‍സന്റ്‌ എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ നേഴ്‌സുമാരുടെ തൊഴില്‍ സംബന്ധമായ അവകാശ സംരക്ഷണത്തിനും നീതിക്കും ന്യാമായ വേതനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്ക്‌ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പിയാനോ നല്‌കി വരുന്ന പിന്തുണയുടെ തുടര്‍ച്ചയാണ്‌ ഈ നിലപാട്‌. പിയാനോ സെക്രട്ടറിയേറ്റ്‌ യോഗത്തിനു ശേഷമാണ്‌ ഇക്കാര്യം പ്രസ്‌താവിച്ചത്‌.

പിയാനോ പ്രസിഡന്റ്‌ ബ്രിജിറ്റ്‌ വിന്‍സന്റ്‌, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മാ ഏബ്രാഹം, സെക്രട്ടറി റോസമ്മ പടയാറ്റില്‍, ട്രഷറാര്‍ ലൈലാ മാത്യു, മുന്‍ പ്രസിഡന്റുമാരായ സൂസന്‍ സാബൂ, ബ്രിജിറ്റ്‌ ജോര്‍ജ്‌ എന്നിവരാണ്‌ പിയാനോ സെക്രട്ടറിയേറ്റ്‌ ഭാരവാഹികള്‍.

ഇന്ത്യയിലെ ആതുരശുശ്രൂഷാ മാലഖാമാരായ മലയാളി നേഴ്‌സുമാരെ ലോകത്ത്‌ മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത നാമമാത്ര വേതനം നല്‍കി കിരാതമായി ചൂഷണം ചെയ്‌ത്‌; ഇന്ത്യയെ ജന്മി-അടിമ വ്യവസ്ഥയുടെ അവശിഷ്ട മനസ്സോടെ പിന്നോക്കം നയിക്കുന്ന ഏതാനും ക്ഷുദ്ര മനസ്സുകളുടെ അത്യാര്‍ത്തികൊണ്ട്‌ണ്ട്‌; നിറം മങ്ങുന്നത്‌; ഭാരതം ഉയര്‍ത്തിപ്പോരുന്ന; ഗാന്ധിസത്തിന്റെയും നെഹൃവിസത്തിന്റെയും അന്തസത്തയാണ്‌. പിയാനോ നേതാക്കള്‍പറഞ്ഞു.

ആരോഗ്യരംഗത്ത്‌ സ്വകാര്യ മേഖല നടത്തുന്ന, നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ചൂഷണങ്ങള്‍ അമേരിക്കന്‍ മലയാളികളെയും ഞെട്ടിക്കുന്ന. ആതുരാലയങ്ങള്‍ സേവനം കൈവിട്ട്‌ കച്ചവടമായപ്പോള്‍ സാമ്പത്തിക ചൂഷണവും തൊഴില്‍ ചൂഷണവും അതിന്റെ ഭാഗമായി. തിരക്കേറിയ ആശുപത്രികളില്‍ ഷിഫ്‌റ്റുകള്‍ മൂന്നിനു പകരം രണ്ടാക്കിയും ചെറുകിട ആശുപത്രികളില്‍ രണ്ടു ഷിഫ്‌റ്റുകാരെത്തന്നെ വീണ്ടും വീണ്ടും പണിയെടുപ്പിച്ചും നടക്കുന്ന തൊഴില്‍ ചൂഷണവും വേതനത്തില്‍ നടത്തിക്കൊണ്ടിരിന്ന തട്ടിപ്പുകളും തടയുന്നതിന്‌ ഇന്ത്യന്‍ നേഴ്‌സിംഗ്‌ രംഗത്തെയും നേഴ്‌സിംഗ്‌ പ്രവര്‍ത്തന മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുമായും പിയാനോ ചര്‍ച്ച നടത്തും, കേരളാ തൊഴില്‍ കാര്യ മന്ത്രി ഷിബൂ ജോണുമായി പിയാനോ നേതാക്കള്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി. തൃശ്ശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ നേഴ്‌സുമാരുടെ അവകാശ സംരക്ഷണ സമര ശ്രമങ്ങള്‍ക്ക്‌ സാമ്പത്തിക സഹായമെത്തിക്കാനും ഉത്സാഹിക്കും.
തൃശ്ശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ നേഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിന്തുണയുമായി പിയാനോതൃശ്ശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ നേഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിന്തുണയുമായി പിയാനോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക