Image

പ്രണയം എന്ന മഹാകാവ്യം (കവിത: സന്തോഷ്‌ പാലാ)

സന്തോഷ്‌ പാലാ mcsanthosh@yahoo.com Published on 21 November, 2012
പ്രണയം എന്ന മഹാകാവ്യം (കവിത: സന്തോഷ്‌ പാലാ)
`സുഖം തന്നെയല്ലേ?'
ആദ്യ ചോദ്യത്തില്‍ തന്നെ
ഒരു അസുഖത്തിന്റെ ലക്ഷണം
നേരത്തെയെനിക്കുണ്ടായിരുന്നുവെന്ന്‌
പറയാതെതന്നെ അവള്‍
പറഞ്ഞുവച്ചു

`വീട്ടിലെല്ലാവര്‍ക്കും
വിശേഷമൊന്നുമില്ലല്ലോ അല്ലേ?'
വിശേഷങ്ങളൊക്കെ ഇപ്പോള്‍
കെട്ടടങ്ങിയില്ലേ എന്ന ഒരു
പ്രതിധ്വനി അതിലുണ്ടായിരുന്നു

`എനിക്കും കുട്ടികള്‍ക്കും
അവരുടെ അച്ഛനും
സുഖം തന്നെ'
അവള്‍ മൊഴിഞ്ഞു

`നല്ല കാര്യം' മനസ്സ്‌ പറഞ്ഞു;
ദയവുചെയ്‌ത്‌ ഇനിയും
അസുഖങ്ങളുണ്ടാക്കരുതെന്ന
ഒരു സൂചന
അവളുടെ വാക്കിലൊളിച്ചിരുന്നെങ്കിലും.

`ഇയാള്‍
കുട്ടികളേയും
ഭാര്യയേയും കൊണ്ട്‌
അവധിക്കാലത്ത്‌
ഒന്നു വീട്ടിലേക്ക്‌
ഇറങ്ങൂ'

`ഇറങ്ങാം' എന്നു
പറയണമെന്നുണ്ടായിരുന്നെകിലും
എന്തുകൊണ്ടോ
അങ്ങനെ പറഞ്ഞില്ല.

ഇത്രമനോഹരമായി
സംസാരിക്കാനും
ഒരു ചളിപ്പുമില്ലാതെ
ഇത്രയൊക്കെയെഴുതാനും
സാധിച്ചില്ലെങ്കില്‍
ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസം
എന്നു പറഞ്ഞ്‌
തേരാപ്പാരാ
നടക്കുന്നതെന്തിനാടോ?

നാട്ടിന്‍പുറമെങ്ങനെയാടോ
നമ്മളാല്‍
ആഗോളവത്‌ക്കരിക്കപ്പെടുന്നത്‌?

പ്രണയം
എന്ന പേരില്‍
എങ്ങനെയാടോ
ഒരു മഹാകാവ്യമെഴുതുന്നത്‌?

സന്തോഷ്‌ പാലാ mcsanthosh@yahoo.com
പ്രണയം എന്ന മഹാകാവ്യം (കവിത: സന്തോഷ്‌ പാലാ)
Join WhatsApp News
Cristhiam 2015-01-21 10:10:55
HiI dont think what Kiren Bedi has done is correct when she fight aiagsnt the so called BIG and Politicians corruption. The other members like Kjeriwal also will not find it wrong as he himself did some fund mismanagement from the donations for the Anna move. Even Anna is in question according to various reports.People who start some movement like this must have absolute credibility and they must not have any other political and EGO problems. I find both these problems with most of these people (though no human is absolutely perfect). Especially Kiren Bedis and Kjeriwals utterance of foul language was another example for their credibility of public work in question!!!!. The whole episode of Anna move was good as far as to sensitise people aiagsnt corruption but the motive behind of most of the group members are in question? Anna may be different, a good old man who has some ideals !This is my feeling which you may not agree or you may be expecting a positive word for Kiren Bedi, I wonder!!!!!!!Philip MathewRetired Teacher
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക