Image

ചാപ്‌റ്റേഴ്‌സ്‌

Published on 23 November, 2012
ചാപ്‌റ്റേഴ്‌സ്‌
നവാഗതനായ സുനില്‍ ഏബ്രഹാം തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ചാപ്‌റ്റേഴ്‌സ്‌. ഖുര്‍ബാന്‍ ഫിലിംസ്‌ ആന്‍ഡ്‌ കാമ്പസ്‌ ഓക്ക്‌സിന്റെ ബാനറില്‍ സഫീര്‍ സേട്ട്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്‌ കൈമകള്‍ നിര്‍വഹിക്കുന്നു.

കൃഷ്‌ണകുമാര്‍, അന്‍വര്‍, ജോബി, കണ്ണന്‍. ആത്മാര്‍ഥ സുഹൃത്തുക്കളാണ്‌. വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ നാലു ചെറുപ്പക്കാര്‍. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പത്തിലാണ്‌. പഠിപ്പു കഴിഞ്ഞെങ്കിലും ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത്തരം ചെറുപ്പക്കാരെ അലട്ടുന്ന പ്രധാനപ്രശ്‌നം ജോലിയെക്കുറിച്ചുള്ള ചിന്ത ഏവരുടെയും മനസിലുണ്‌ട്‌.

സ്വന്തമായി എന്തെങ്കിലും ചെയ്യാമെന്നു കരുതിയാല്‍ അതിനുള്ള സാമ്പത്തികനിലയില്ല. ഇഷ്‌ടപ്പെട്ട ജോലിക്ക്‌ കുടുംബമഹിമയും ഒരു തടസമായി തീരുന്നുണ്‌ട്‌. ഇപ്പോഴത്തെ പ്രധാന ജോലി ലൈബ്രറിയിലും ഉത്സവപ്പറമ്പിലുമാണ്‌. വില്‍ ഈ നാലുപേരും ചേര്‍ന്ന്‌ ഒരു പ്രത്യേക സാഹചര്യത്തില്‍ തീരുമാനമെടുത്ത്‌ ഇറങ്ങിത്തിരിക്കുന്നു. സ്വന്തം പാത വെട്ടിത്തുറന്ന്‌ ലക്ഷ്യത്തിലെത്തുകയെന്നതായിരുന്നു ആഗ്ര ഹം. ഇതേസമയത്തുതന്നെ മറ്റൊരിടത്ത്‌ നാല്‍വര്‍ സംഘം മറ്റൊരു ദൗത്യവുമായി ഇറങ്ങിത്തിരിക്കുന്നു.

ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത്‌ മേനോന്‍, വിനീത്‌ കുമാര്‍, വിജീഷ്‌, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രജത്‌ മേനോന്‍, അജു വര്‍ഗീസ്‌, ഷൈന്‍ ടോം, സാദിഖ്‌, മണികണ്‌ഠന്‍ പട്ടാമ്പി, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്‌, കലാഭവന്‍ ഷാജോണ്‍, ഗൗതമി നായര്‍, കെ.പി.എ.സി ലളിത, ലെന, വനിത, മഞ്‌ജു എന്നിവരാണ്‌ ചാപ്‌റ്റേഴ്‌സിലെ താരങ്ങള്‍. വാര്‍ത്താവിതരണം-എ.എസ്‌. ദിനേശ്‌
ചാപ്‌റ്റേഴ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക