Image

ജയറാമും സംഘവും ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഹാസ്യ വിസ്‌മയം ഒരുക്കുന്നു

ജയറാം സുബ്രഹ്മണ്യന്‍ Published on 30 November, 2012
ജയറാമും സംഘവും ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഹാസ്യ വിസ്‌മയം ഒരുക്കുന്നു
അഡലൈഡ്‌: പ്രവാസി മലയാളികള്‍ക്ക്‌ ചിരിയുടെ ഉത്സവമേളം സമ്മാനിക്കുന്നതിനായി 2013 ഏപ്രില്‍ 25 മുതല്‍ മേയ്‌ 10 വരെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ജയറാമും സംഘവും ഹാസ്യ വിസ്‌മയം ഒരുക്കുന്നു.

പത്മശ്രീ പുരസ്‌കാരത്തിനു പുറമെ സിനിമാ ജീവിതത്തിന്റെ കാല്‍നൂറ്റാണ്‌ട്‌ പൂര്‍ത്തിയാക്കിയ ജയറാം ഇത്‌ ആദ്യമായാണ്‌ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും കലാമേളയുമായി എത്തുന്നത്‌. പൂരങ്ങളുടെ ആവേശം കൂട്ടുന്ന ചെണ്‌ടമേളത്തിന്റെ മനോഹരതാളവും ജയറാം ഷോയുടെ ഭാഗമാണ്‌.

ഗിന്നസില്‍ ബുക്കില്‍ ഇടംതേടിയ വലിയ കലാഹൃദയത്തിനുടമ ഗിന്നസ്‌ പക്രുവും സംഘത്തോടപ്പൊമുണ്‌ട്‌.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഒട്ടുമിക്ക ഭാഷകളിലും അഭിനയകഴിവ്‌ തെളിയിച്ച മലയാളത്തിന്റെ സ്വപ്‌ന കലാകാരി ഭാവന നൃത്തങ്ങളുടെ കലാവിരുന്നൊരുക്കും.

ടിവി ഷോകളിലൂടെ മലയാളികള്‍ക്ക്‌ പരിചിതനായ രമേഷ്‌ പിഷാരടി തന്റെ അഭിനയ കഴിവിന്റെ പ്രാവീണ്യം സിനിമയിലും തെളിയിച്ച മികച്ച കലാരാനാണ്‌. ഹാസ്യത്തിന്റെ മാലപ്പടക്കവുമായി പിഷാരടിയും സംഘത്തെ അനുഗമിക്കുന്നുണ്‌ട്‌. കൂടാതെ കള്ളുകുടിയന്മാരുടെ ലേബലുമായി ബൈജു, പാരഡിഗാനങ്ങള്‍ക്ക്‌ പേരുകേട്ട ഷാജന്‍ പള്ളുരുത്തി, പിന്നണി ഗായകന്‍ അഫ്‌സല്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്‌ട്‌.

പ്രോഗ്രാം നടക്കുന്ന സ്ഥലങ്ങള്‍: ഏപ്രില്‍ 26 അഡലൈഡ്‌, 27 പെര്‍ത്ത്‌, 28 ബ്രിസ്‌ബന്‍, മേയ്‌ ഒന്ന്‌, കാന്‍ബറ, മൂന്ന്‌ ഓക്‌ലാന്‍ഡ്‌, നാല്‌ മെല്‍ബണ്‍, അഞ്ച്‌ സിഡ്‌നി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക