Image

സില്‍ക്ക്‌ സ്‌മിത റോള്‍മോഡല്‍: മൈഥിലി

Published on 05 December, 2012
സില്‍ക്ക്‌ സ്‌മിത റോള്‍മോഡല്‍: മൈഥിലി
ഡാന്‍സില്‍ തന്റെ റോള്‍ മോഡല്‍ സില്‍ക്ക്‌ സ്‌മിതയാണെന്ന്‌ മാറ്റിനി എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ പ്രശസ്‌തയായ മൈഥിലി പറഞ്ഞു. ചിത്രത്തിലെ അയലത്തെ വീട്ടിലെ കല്യാണചെക്കനെ...എന്ന്‌ തുടങ്ങുന്ന ഐറ്റം സോങ്‌ ഇതുവരെ യൂട്യൂബില്‍ പ്ലേ ചെയ്യപ്പെട്ടത്‌ അഞ്ചരലക്ഷമാണ്‌.

തന്റെ നൃത്തം സിനിമയുമായും കഥാപാത്രമായും ഏറെ ബന്ധപ്പെട്ട്‌ കിടക്കുന്നു. സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്കും അത്‌ മനസ്സിലാവും. തികച്ചും വ്യത്യസ്‌തമായ ചിത്രമായിരിക്കും മാറ്റിനി എന്നും മൈഥിലി പറഞ്ഞു.

പുതിയ ചിത്രമമായ പോപ്പിന്‍സിലെ കഥാപാത്രത്തെയും ഏറെ ആസ്വദിച്ചാണ്‌ അവതരിപ്പിച്ചതെന്ന്‌ മൈഥിലി വെളിപ്പെടുത്തുന്നു. കഥാപാത്രം ഇഷ്ടപ്പെട്ടതിനാലാണ്‌ പോപ്പിന്‍സ്‌ എന്ന ചിത്രത്തില്‍ അഭിനയിച്ചത്‌്‌. നിഷ്‌കളങ്കയായ ഒരു ഭാര്യയുടെ വേഷമാണ്‌ ചിത്രത്തില്‍ തനിയ്‌ക്ക്‌. ഒരു ഡിഫ്രന്റ്‌ സ്‌ക്കൂളാണ്‌ പോപ്പിന്‍സിന്റെ സംവിധായകന്‍ വികെ പ്രകാശ്‌. വളരെ രസകരമായിട്ടും വ്യത്യസ്‌തമായ രീതിയിലുമാണ്‌ വികെപി ചിത്രം ഒരുക്കിയിരിക്കുന്നത്‌. മികച്ച പ്രതികരണമാണ്‌ ചിത്രത്തിന്‌ ലഭിക്കുന്നതെന്നും മൈഥിലി പറഞ്ഞു.
സില്‍ക്ക്‌ സ്‌മിത റോള്‍മോഡല്‍: മൈഥിലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക