Image

മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി സ്‌മരണികയിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു

Published on 04 December, 2012
മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി സ്‌മരണികയിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ മുട്ടത്തു വര്‍ക്കി ജനിച്ചിട്ട്‌ 2013 ഏപ്രില്‍ 28 ന്‌ നൂറു വര്‍ഷങ്ങള്‍ തികയുന്നു.

65 നോവലുകളും, ധാരാളം ചെറുകഥാസമാഹാരങ്ങളും, നാടകങ്ങളും, വിശ്വസാഹിത്യ കൃതികളുടെ തര്‍ജമകളും അദ്ദേഹതിന്‌ടെ സൃഷ്ട്‌ടികള്‍ ആയിട്ടുണ്ട്‌ . ഇതില്‍ നിന്നും 30 കഥകള്‍ സിനിമകള്‍ ആക്കിയിട്ടുണ്ട്‌. ഒരു കഥാകാരന്റെ ഇത്രയധികം രചനകള്‍ സിനിമയാക്കുന്നത്‌ ഒരു റെക്കോര്‍ഡ്‌ തന്നെയാകും. പ്രസിദ്ധമായ `പാടാത്ത പൈങ്കിളി'ക്കും, `കരകാണാകടലി'നും ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. അദ്ദേഹം എഴുതിയ 132 കൃതികളില്‍ 112 എണ്ണം പബ്ലിഷ്‌ ചെയ്‌തിട്ടുണ്ട്‌. 26 വര്‌ഷങ്ങള്‍ ദീപിക പത്രാധിപസമിതി അംഗമായിരിക്കുകയും, പല പംക്തികളും കൈകാര്യം ചെയ്യുകയും ചെയ്‌തു.

ചുറ്റുപാടുമുള്ള ഗ്രാമീണ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ച്‌ മലയാളിയുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടിയ അധ്യാപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റും, കാഥികനും, സിനിമാക്കഥ രചയിതാവുമായ മുട്ടത്തുവര്‍ക്കിയുടെ ഓര്‍മ്മകള്‍ പുതുക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, ബന്ധുക്കളും, സാഹിത്യകാരന്മാരും കൂടി ഒരു സ്‌മരണിക പുറത്തിറക്കുന്നുണ്ട്‌. ഡോ. ജോര്‍ജ്‌ ഓണക്കൂറിന്റെ നേതൃത്വത്തിലാണ്‌ ഇതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നത്‌.നൂറാം ജന്മദിനാഘോഷം ഒരു സാഹിത്യവിരുന്നാക്കുവാന്‍ നാട്ടില്‍ പല പ്രോഗ്രാമുകളും ലക്ഷ്യമിടുന്നുണ്ട്‌.

മുട്ടത്തുവര്‍ക്കിയുടെ മക്കളും, ഒട്ടേറെ ആരാധകരും അമേരിക്കയിലുണ്ട്‌. നൂറാം ജന്മദിനാഘോഷ സ്‌മരണികയില്‍ അമേരിക്കയിലെ സാഹിത്യകാരന്മാര്‍ക്കും, മുട്ടത്തുവര്‍ക്കിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവര്‍ക്കും അദ്ദേഹത്തെ അനുസ്‌മരിച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്പ റ്റിയോ അദ്ദേഹത്തിന്റെ കൃതികളെപ്പറ്റിയോ എഴുതുവാനുള്ള ഒരവസരം സംഘാടകര്‍ ഒരുക്കുന്നു.

സാഹിത്യ സൃഷ്ട്‌ടികള്‍ ഡിസംബര്‍ 31 നു മുമ്പ്‌ ലഭിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.muttathuvarkey.com/
Anna Muttatth, 845-558-2148, anna.muttatth@gmail.com
Sabu Jose, 845-731-9405, sabu481@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക