Image

അംഗവൈകല്യമുള്ളവര്‍ക്ക്‌ സാന്ത്വനവുമായി ഫൊക്കാന

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 December, 2012
അംഗവൈകല്യമുള്ളവര്‍ക്ക്‌ സാന്ത്വനവുമായി ഫൊക്കാന
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന, ലോക പ്രവാസി സംഘടനകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഫൊക്കാന, സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളെക്കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലെത്തുന്നു.

സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും?അനേകം സംഭാവനകള്‍ കാഴ്‌ചവെച്ചിട്ടുള്ള ഫൊക്കാന, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരേയും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂര്‍വ്വം സ്‌മരിക്കുന്നു എന്ന്‌ പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ള ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ഫൊക്കാനയുടെ യുവജന വിഭാഗമായ `ഫൊക്കാന യൂത്തി'ന്റെ നേതൃത്വത്തില്‍ സേവനസന്നദ്ധതയോടെ വേറിട്ടൊരു യത്‌നവുമായി കേരളത്തിലെത്തുകയാണെന്ന്‌ ഫൊക്കാന യൂത്ത്‌ ദേശീയ പ്രസിഡന്റ്‌ എബി റാന്നി അറിയിച്ചു. `ജില്ലയ്‌ക്ക്‌ ഒരു കാല്‍' എന്ന കാരുണ്യ പ്രവര്‍ത്തനവുമായാണ്‌ ഇത്തവണ ഫൊക്കാന എത്തുന്നതെന്നും എബി പറഞ്ഞു.

അംഗവൈകല്യങ്ങള്‍ ഇല്ലാതെ നാം ജീവിതം ആസ്വദിക്കുമ്പോള്‍?കാലിന്റെ അഭാവത്താല്‍ ചലിക്കാന്‍ കഴിയാതെ മാനസികമായി തകര്‍ന്ന്‌ കഴിയുന്ന സഹജീവികളായ സഹോദരങ്ങളെ കണ്ടില്ല എന്ന്‌ നടിക്കുവാന്‍ നമുക്കു കഴിയില്ല എന്ന്‌ അദ്ദേഹം പറഞ്ഞു. അവര്‍ക്കാശ്വാസമായി ഫൊക്കാന യുവജന വിഭാഗത്തിന്റെ ആദ്യ സംരംഭമെന്ന നിലയിലാണ്‌ `ജില്ലയ്‌ക്ക്‌ ഒരു കാല്‍' എന്ന ആശയവുമായി കേരളത്തിലെത്തുന്നത്‌.

ആദ്യഘട്ടം കേരളത്തിലെ 14 ജില്ലകളില്‍ നിന്ന്‌ തികച്ചും അര്‍ഹരായവരെ കണ്ടുപിടിച്ച്‌ ഈ പദ്ധതി നടപ്പിലാക്കും. പ്രസ്‌തുത പദ്ധതിയുടെ ഉദ്‌ഘാടന കര്‍മ്മം 2013 ജനുവരി അഞ്ചിന്‌ കൊച്ചിയില്‍ വെച്ച്‌, ആതുരസേവന രംഗത്ത്‌ വിദേശ മലയാളികള്‍ക്കിടയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരളാ ധനകാര്യ മന്ത്രി കെ.എം. മാണി നിര്‍വ്വഹിക്കും. നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്‌.

`ജില്ലയ്‌ക്ക്‌ ഒരു കാല്‍' എന്ന ഈ പദ്ധതി വരുംകാലങ്ങളിലും നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍ ഫൊക്കാന തുടരും എന്ന്‌ ശ്രീമതി മറിയാമ്മ പിള്ള പ്രസ്‌താവിച്ചു.
അംഗവൈകല്യമുള്ളവര്‍ക്ക്‌ സാന്ത്വനവുമായി ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക