ന്യൂയോര്‍ക്ക്: ഫൊക്കാനയും ഇതര സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ദീപാവലി
ആഘോഷങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റി കംട്രോളര്‍ ജോണ്‍ ലൂ പങ്കെടുത്തു.
തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഫൊക്കാന ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത്.
നവംബര്‍ 28-ന് വൈകീട്ട് 5:30 ന് ചേംബേഴ്‌സ് സ്ട്രീറ്റിലെ കോര്‍ട്ട്
ഹൗസില്‍ കംട്രോളര്‍ നിലവിളക്കു കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു.
സാമൂഹ്യസേവന രംഗങ്ങളില്‍ ഫൊക്കാന ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍
ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ജോണ്‍ ലൂ തന്റെ ആശംസാപ്രസംഗത്തില്‍
പ്രത്യേകം എടുത്തു പറഞ്ഞു.
ദീപാവലി ആഘോഷങ്ങളില്‍ ഇന്ത്യക്കാരടക്കം അനേകം പേര്‍ പങ്കെടുത്തു. ഫൊക്കാനയെ
പ്രതിനിധീകരിച്ച് ഫൊക്കാന മുന്‍ പ്രസിഡന് റ്പോള്‍ കറുകപ്പിള്ളിയും,
ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ലീലാ മാരേട്ടും പങ്കെടുത്തു. സാമൂഹ്യസേവന രംഗത്ത്
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച രഞ്ചു ബാത്ര, സുഭാഷ് കാപാഡിയ, ഡോ.
ദേവ്ബാല രാമനാഥന്‍ എന്നീ മൂന്ന് ഇന്ത്യന്‍ വംശജരെ തദവസരത്തില്‍ ആദരിച്ചു.
തുടര്‍ന്ന് കലാപ്രകടങ്ങളും നടന്നു. ഫൊക്കാനയുടെ ബാനറില്‍പ്രശസ്ത നര്‍ത്തകി
സ്മിതാ ഹരിദാസിന്റെ നേതൃത്വത്തില്‍ ശാലിനി നായര്‍, കലാ സതീഷ്, രചനാ
ചന്ദ്രന്‍, ബിന്ദു സുന്ദരന്‍, പ്രിന്‍സി സന്ദീപ് എന്നിവര്‍ അവതരിപ്പിച്ച
നൃത്തനൃത്യങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വിഭവസ മൃദ്ധമായ
ഭക്ഷണവും ഒരുക്കിയിരുന്നു.