Image

ഫൊക്കാന കേരളത്തില്‍ സമാധാന റാലി നടത്തുന്നു

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 26 November, 2012
ഫൊക്കാന കേരളത്തില്‍ സമാധാന റാലി നടത്തുന്നു
ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ 2013 ജനുവരി അഞ്ചാം തീയതി കൊച്ചിയില്‍ വച്ച്‌ നടത്തപ്പെടുന്ന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ തിരുനന്തപുരം മുതല്‍ കൊച്ചി വരെ ജനുവരി നാലാം തീയതി സമാധാന സന്ദേശവുമായി വാഹന റാലി സംഘടിപ്പിക്കുന്നു.

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍െറ ഭാഗമായി നടത്തിയ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്ന ആശയമായിരുന്നു കേരളത്തില്‍ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കുവാനായി അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന ഉപഹാരമായി ഒരു സ്‌നേഹ സന്ദേശ റാലി സംഘടിപ്പിക്കുകയെന്നത്‌. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. അതനുസരിച്ച്‌ ജനുവരി നാലാം തീയതി തിരുവനന്തപുരത്തുനിന്നാരംഭിക്കുന്ന വാഹന റാലി എം.സി. റോഡു വഴി, കൊട്ടാരക്കര, ചെങ്ങന്നൂര്‍ തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സ്വീകരണ സമ്മേളനങ്ങള്‍ക്കുശേഷം കൊച്ചിയില്‍ നടക്കുന്ന ഫൊക്കാന കേരളസമ്മേളനനഗരിയില്‍ സമാപിക്കുന്നതാണ്‌. സ്വീകരണ സമ്മേളനങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കന്മാര്‍ പങ്കെടുക്കും. സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട കേരളത്തില്‍ ആ അന്തരീക്ഷം നിലനിര്‍ത്തുകയെന്നത്‌ മാത്രമാണ്‌ ഈ റാലികൊണ്ട്‌ ഫൊക്കാന ഉദ്ദേശമിടുന്നത്‌. ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അതീതിമായി കേരളത്തെ സ്‌നേഹിക്കുന്ന വിദേശികളും സ്വദേശികളുമായ എല്ലാ മലയാളികളുടെയും പങ്കാളിത്തം ഫൊക്കാന പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ ആയിരിക്കുന്ന വിദേശമലയാളികള്‍ക്ക്‌ ഇക്കാര്യത്തില്‍ സുപ്രധാനമായ പങ്കു വഹിക്കുവാനാകുമെന്ന്‌ ഫൊക്കാന ആഗ്രഹിക്കുന്നു. അതുപോലെതന്നെ ഈ സമയത്ത്‌ നാട്ടിലുണ്ടായിരിക്കുന്ന വിദേശ മലയാളികളും ഈ റാലിയുടെ ഭാഗമാകണമെന്ന്‌ താത്‌പ്പര്യപ്പെടുന്നു.

ഈ സംരംഭം വിജയിപ്പിക്കുവാനായി ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹകള്‍ക്കു പുറമെ ടി. എസ്‌. ചാക്കോ കോര്‍ഡിനേറ്ററും പോള്‍ കറുകപ്പിള്ളി ചെയര്‍മാനുമായുള്ള വിശാലമായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. ഈ സംരംഭത്തില്‍ പങ്കാളികളാകുവാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

മറിയാമ്മ പിള്ള, നാഷണല്‍ പ്രസിഡന്റ്‌ (847) 987 5184, ടെറാന്‍സന്‍ തോമസ,്‌ ജനറല്‍ സെക്രട്ടറി (914) 255 0176, വര്‍ഗീസ്‌ പാലമല, ട്രഷറര്‍ (224) 659 0911, ടി. എസ്‌. ചാക്കോ, കോര്‍ഡിനേറ്റര്‍ (201) 262 5979, പോള്‍ കറുകപ്പിള്ളില്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ (845) 553 5671.
ഫൊക്കാന കേരളത്തില്‍ സമാധാന റാലി നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക