Image

ത്രീ ഡോട്ട്‌സ്‌ -ജനനി അയ്യര്‍ നായിക

Published on 11 December, 2012
ത്രീ ഡോട്ട്‌സ്‌ -ജനനി അയ്യര്‍ നായിക
സുഗീത്‌ സംവിധാനംചെയ്യുന്ന ത്രീ ഡോട്ട്‌സ്‌ എന്ന ചിത്രത്തില്‍ ജനനി അയ്യര്‍ നായികയാകുന്നു. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ്‌, സുഗീത്‌ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, പ്രതാപ്‌ പോത്തന്‍ എന്നിവര്‍ പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നരേന്‍, കൃഷ്‌ണകുമാര്‍, നിയാസ്‌ ബക്കര്‍, മാസ്റ്റര്‍ വിവസ്വാന്‍, ഐശ്വര്യ ദേവന്‍, ശ്രീധന്യ എന്നിവരാണ്‌ മറ്റു താരങ്ങള്‍.

പല ചെയ്‌തികളാല്‍ ജയിലകപ്പെട്ട മൂന്ന്‌ അപരിചിതര്‍. ജീവിതം ഒരു കുത്തുപോലെ നിലച്ചവര്‍. അവര്‍ സുഹൃത്തുക്കളായപ്പോള്‍ ഓരോ കുത്തും ഒന്നായി തുടര്‍ന്നപ്പോള്‍ അതൊരു ജീവിതത്തിലേക്കുള്ള യാത്രയായി മാറി. അങ്ങനെ വിഷ്‌ണു, ലൂയി, പപ്പന്‍ എന്നിവര്‍ ജീവിതത്തിന്റെ നന്മയിലേക്ക്‌ യാത്ര തിരിച്ചു. ഓരോരുത്തരും ാരോ ജോലിയില്‍ ഏര്‍പ്പെട്ടു. അവരെ ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്‌ടുവന്നത്‌ ഡോക്‌ടര്‍ ഐസക്‌ ആണ്‌. എങ്കിലും ഒരു സംശയം ഇടയ്‌ക്കുവച്ച്‌ പഴയ ജീവിതത്തിലേക്ക്‌ മടങ്ങുമോ? ഇവിടെ ത്രി ഡോട്ട്‌സിന്റെ കഥ ആരംഭിക്കുന്നു.

വിഷ്‌ണുവായി കുഞ്ചാക്കോ ബോബനും ലൂയിയായി ബിജു മേനോനും പപ്പന്‍ എന്ന പപ്പേട്ടനായി പ്രതാപ്‌ പോത്തനും ഡോക്‌ടര്‍ ഐസക്കായി നരേനും പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

രാജേഷ്‌ രാഘവന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹമം ഫൈസല്‍ അലി നിര്‍വഹിക്കുന്നു. രാജീവ്‌ നായര്‍, വി.ആര്‍. സന്തോഷ്‌ എന്നിവരുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ വിദ്യാസാഗര്‍ ആണ്‌. ഡിസംബര്‍ എട്ടിന്‌ ത്രി ഡോട്ട്‌സ്‌ എറണാകുളത്ത്‌ ആരംഭിക്കും. എ.എസ്‌. ദിനേശ്‌
ത്രീ ഡോട്ട്‌സ്‌ -ജനനി അയ്യര്‍ നായികത്രീ ഡോട്ട്‌സ്‌ -ജനനി അയ്യര്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക