Image

നടി മംമ്‌താ മോഹന്‍ദാസും വിവാഹമോചനത്തിന്‌

Published on 12 December, 2012
നടി മംമ്‌താ മോഹന്‍ദാസും വിവാഹമോചനത്തിന്‌
കൊച്ചി: നടി മംമ്‌താ മോഹന്‍ദാസ്‌ വിവാഹമോചനത്തിന്‌ നോട്ടിസ്‌ അയയ്‌ക്കാന്‍ ഒരുങ്ങുന്നു. ഭര്‍ത്താവ്‌ പ്രജിത്ത്‌ പത്മനാഭനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്‌ മംമ്‌ത തന്നെയാണ്‌. ഒരു ഇംഗ്ലീഷ്‌ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ ഒരു വര്‍ഷം മാത്രം നീണ്‌ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്ന വിവരം മംമ്‌ത വെളിപ്പെടുത്തിയത്‌. ജനുവരിമാസം വിവാഹമോചനത്തിനായുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും മംമ്‌ത പറഞ്ഞു.

ഞങ്ങള്‍ തമ്മിലുള്ള ഒരുമിച്ചുള്ള യാത്ര ഇനി തുടരാന്‍ കഴിയില്ലെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമായി. ഈ സാഹചര്യത്തില്‍ പിരിയാന്‍ തീരുമാനിക്കുകയാണ്‌. കുറച്ചുമാസമായി ഞങ്ങള്‍ പിരിഞ്ഞാണ്‌ കഴിയുന്നത്‌. 2013 ജനുവരിയില്‍ വിവാഹമോചനത്തിന്റെ നിയമപരമായ നടപടികള്‍ ആരംഭിക്കും- മംമ്‌ത വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷത്തെ 11-11-11 എന്ന അപൂര്‍വ ദിനത്തിലായിരുന്നു പ്രജിത്ത്‌ -മംമ്‌ത വിവാഹനിശ്ചയം. തുടര്‍ന്ന്‌ ഡിസംബര്‍ അവസാനം ബഹ്‌റൈനില്‍ ബിസിനസുകാരനും മംമ്‌തയുടെ കുടുംബസുഹൃത്തിന്റെ മകനുമായ പ്രജിത്തുമായുള്ള വിവാഹവും നടന്നു. വിവാഹം നടന്ന്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കാണ്‌ വിവാഹമോചന വാര്‍ത്തയും വരുന്നത്‌. വിവാഹശേഷം മംമ്‌ത ബഹ്‌റൈനില്‍ ഭര്‍ത്താവിനൊപ്പവും കൊച്ചിയിലുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്‌. വിവാഹശേഷം കുറച്ചുകാലം സിനിമകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്ന മംമ്‌ത അടുത്തിടെ സിനിമയിലേക്ക്‌ തിരിച്ചുവരവ്‌ നടത്തി.
നടി മംമ്‌താ മോഹന്‍ദാസും വിവാഹമോചനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക