Image

തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 12 December, 2012
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-ജോസഫ് നമ്പിമഠം
തമിഴിന്റെയും സംസ്‌കൃതത്തിന്റെയും സ്വാധീനത്തില്‍ നിന്ന് മുക്തിനേടി മലയാളഭാഷ തനതായ വ്യക്തിത്വം നേടി ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചതിന്റെ ചിത്രം കവിതകളിലൂടെ രേഖപ്പെടുത്തുകയാണിവിടെ. എഴുത്തച്ഛന്‍ മുതല്‍ ആണ് ഈ പരിവര്‍ത്തനം സാധ്യമായത്. അതിനാലാണ് മലയാളഭാഷയുടെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നത്. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ ജന്മംകൊണ്ട് ശൂദ്രനും, കര്‍മ്മംകൊണ്ട് പരിഭാഷകനും, തൊഴില്‍ കൊണ്ട് എഴുത്താശ്ശാനും ആയിരുന്നു. തമിഴ്, സംസ്‌കൃത, സ്വാധീനമുള്ള കവിതകള്‍ മുതല്‍ ഇങ്ങേത്തലയ്ക്കലുള്ളവരുടെ വരെ ചില പ്രധാനപ്പെട്ട വരികള്‍ ആണ് ഇവിടെ രേഖപ്പെടുത്തുന്നത്.

തരതലന്താനളന്താ, പിളന്താ പൊന്നന്‍
തനകചെന്താര്‍, വരുന്താമല്‍ബാണന്‍ തന്നെ
കരമരിന്താ, പൊരുന്താനവന്മാരുടെ
കരളെരിന്താ, പുരാനേ, മുരാരികിണാ
(വിഷ്ണുസ്തുതി, ലീലാതിലകം)

പടയുടെ തിളപ്പിനോടും പരവയെയതിചയിക്കും
നടതകംതേരിനോടും നലംകിളരിലങ്കമന്നന്‍
ഇടതുടര്‍ന്തരികുലത്തെയെയ്തു വീഴിത്തക്കണ്ടു
കൊടുമച്ചേര്‍ച്ചുക്കിരീവന്‍ കവടടര്‍ത്തെടുത്തെറിന്താന്‍
(രാമചരിതം)

അമൃതകരകരോടീസ്വര്‍ദ്ധുനീബദ്ധചൂഡം
തിരളൊളിതിരുനീറാമംഗരാഗാഭിരാമം
കരകലിതകപാലം, മംഗളം, പിംഗളാക്ഷം
അലകള്‍ മുലപൂണും ദൈവതംവെല്‍വുതാക
(മണിപ്രവാളകാവ്യമായ ഉണ്ണുനീലിസന്ദേശം, ശിവസ്തുതി)

…പണിയുമടിത്തളിര്‍വലമായ്
അരയിലെരിഞ്ഞരുണിതവിദ്രുമമുടഞ്ഞാ-
ണവനഹനന്തുകിലരയായരയരവപ്പുരികലയാ
കലിതപുലിത്തൊലിയരയാല് മലയൊടിയന്റെ
(ഉണ്ണിയച്ചീ ചരിതം ചമ്പു അര്‍ധനാരീശ്വരവര്‍ണ്ണനം)

മന്ദീഭൂതേ ജനൗഘേ പരിമളബഹുളാം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലശ്രീസമേതാ
മന്ദം മന്ദം നയന്തീ ഘനജഘനഭരം
പ്രാഭൃതപ്രായമഗേ
മന്ദാക്ഷാലംകൃതാക്ഷീ മനസിജകലികാ
മൈഥിലീസാ നടന്നാള്‍
(രാമായണ ചമ്പു-പുനംനമ്പൂതിരി)

അമ്പത്തൊന്നക്ഷരാളീ കലിത തനുലതോവേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന
പൂന്തേന്‍ കുഴമ്പേ
(മഴമംഗലം-നൈഷധ ചമ്പു)

താരുണ്യമാവതു സുതേ! തരുണീ ജനാനാം
മാരാസ്ത്രമേ, മഴനിലാവതു നിത്യമല്ല;
അന്നാര്‍ജ്ജിതേന മുതല്‍ കൊണ്ടു കടക്കവേണ്ടും
വാര്‍ദ്ധക്യമെന്മതൊരു വന്‍കടലുണ്ടുമുമ്പില്‍
ബാലത്വമാര്‍ന്നു രസിവാര്‍മുലപൊങ്ങുമന്നാള്‍
മാലത്തഴക്കുഴലിമാര്‍ മുതല്‍ നേടവേണ്ടും
(വൈശികതന്ത്രം)

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണതയിര്‍ക്കു മോഷണമതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കാനന്ദസ്‌പോഷണം,
നിന്‍പാദം മതി ഭൂഷണം ഹരതുമേ മഞ്ജീരസംഘോഷണം.
(ഭാഷാകര്‍ണ്ണാമൃതം പൂന്താനം)

ഉത്സാഹമൂലം നയസാരപുഷ്പം
കാര്യദ്രുമം കാമഫലാവനമ്രം
വിവേകശക്ത്യാ നനയാത്തനാളില്‍
വരണ്ടുപോം വേരോടുകൂടെ നൂനം(ചന്ദ്രോത്സവം)

അന്നൊത്തപോക്കീ, കുയിലൊത്തപാട്ടീ
തേനൊത്തവാക്കീ, തിലപുഷ്പമൂക്കീ
ദരിദ്രയില്ലത്തെയവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ(തോലന്‍ )
(തുടരും...)
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക