Image

പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക്‌ പ്രതീക്ഷയായി പുതിയ കണ്‌ടെത്തല്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 15 December, 2012
പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക്‌ പ്രതീക്ഷയായി പുതിയ കണ്‌ടെത്തല്‍
സ്റ്റോക്ക്‌ഹോം: പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തിന്റെ ഭാഗമായുണ്‌ടാകുന്ന ഡിസ്‌കിനീസ്യ, അഥവാ അറിയാതെയുള്ള ചലനങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീഡിഷ്‌ ഗവേഷകര്‍ മാര്‍ഗം കണ്‌ടെത്തി. ഈ അവസ്ഥയില്‍നിന്നു പൂര്‍ണമായി മോചനം ലഭിക്കുമെന്നാണ്‌ മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ കാണുന്നത്‌.

ഇത്തരം ചലനങ്ങള്‍ക്കു കാരണമാകുന്ന തലച്ചോറിന്റെ പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതാണ്‌ ഗുണകരമായത്‌. മനുഷ്യനില്‍ ഇതനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന മരുന്ന്‌ വികസിപ്പിച്ചെടുക്കുകയാണ്‌ ഗവേഷണത്തിന്റെ അടുത്ത ഘട്ടം.

ഇതുവരെ പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തിനു ഫലപ്രദമായ ചികിത്സകളൊന്നും കണ്‌ടെത്തിയിട്ടില്ല. പുതിയ കണ്‌ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒരുപക്ഷേ രോഗം നിശേഷം മാറ്റാന്‍ സാധിക്കുന്ന മരുന്നും വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷയുണ്‌ട്‌.
പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക്‌ പ്രതീക്ഷയായി പുതിയ കണ്‌ടെത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക