Image

ഫോമാ കേരള കണ്‍വന്‍ഷന്‍ `ഡ്രീം' ഹോട്ടലില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 December, 2012
ഫോമാ കേരള കണ്‍വന്‍ഷന്‍ `ഡ്രീം' ഹോട്ടലില്‍
ന്യൂയോര്‍ക്ക്‌: ജനുവരി പത്തിന്‌ കൊച്ചിയിലെ ലേ മെരീഡിയന്‍ ഹോട്ടലില്‍ വെച്ചു നടത്താനിരുന്ന ഫോമയുടെ കേരളാ കണ്‍വന്‍ഷന്‍ കൊച്ചിയുടെ തിലകക്കുറിയെന്നറിയപ്പെടുന്ന ഡ്രീം ഹോട്ടലിലേക്ക്‌ മാറ്റിയതായി പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ മാത്യു അറിയിച്ചു.

ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനു പേര്‍ രജിസ്റ്റര്‍ ചെയ്‌തതനുസരിച്ച്‌ അവര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കാനാണ്‌ ഇങ്ങനെയൊരു മാറ്റം വേണ്ടിവന്നതെന്ന്‌ ജോര്‍ജ്ജ്‌ മാത്യുപറഞ്ഞു. എളംകുളം ജംഗ്‌ഷനടുത്ത്‌ കടവന്ത്രയിലാണ്‌ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്‌. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഇവിടെ ഫോമാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ ഫോമാ നേതൃത്വം അതീവ സന്തുഷ്ടരാണെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

ജോണ്‍ ടൈറ്റസ്‌ ചെയര്‍മാനും, ബേബി ഊരാളില്‍, ശശിധരന്‍ നായര്‍ എന്നിവര്‍ കോ-ചെയര്‍മാന്മാനുമായ കണ്‍വന്‍ഷന്‍ മുന്‍കാലങ്ങളിലേക്കാള്‍ സംഭവബഹുലമായിരിക്കുമെന്ന്‌ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പ്രത്യാശ പ്രകടിപ്പിച്ചു.

തങ്ങളുടെ ബഡ്‌ജറ്റില്‍ ഒതുങ്ങിനിന്നുകൊണ്ടുതന്നെ 2013-ലെ ഫോമ കേരള കണ്‍വന്‍ഷന്‍ പരമാവധി വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ എല്ലാ പ്രവര്‍ത്തകരും മുന്നോട്ടുപോകുന്നതെന്ന്‌ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്‌ പ്രസ്‌താവിച്ചു.

വിശദവിവരങ്ങള്‍ക്ക്‌: ജോണ്‍ ടൈറ്റസ്‌ - 253 797 0250, ശശിധരന്‍ നായര്‍ - 832 860 0371, ബേബി ഊരാളില്‍ - 631 805 4406. http://www.fomaa.com
ഫോമാ കേരള കണ്‍വന്‍ഷന്‍ `ഡ്രീം' ഹോട്ടലില്‍ഫോമാ കേരള കണ്‍വന്‍ഷന്‍ `ഡ്രീം' ഹോട്ടലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക