Image

ശിശിരം (കവിത:വാസുദേവ്‌ പുളിക്കല്‍)

Published on 29 December, 2012
ശിശിരം (കവിത:വാസുദേവ്‌ പുളിക്കല്‍)
ശിശിരമാസത്തിലെ ഇലപോയ വൃക്ഷങ്ങളേ,
നിങ്ങള്‍ പ്രകൃതിയുടെ പെണ്മക്കള്‍
നഗ്നത മറയ്‌ക്കാന്‍ മഞ്ഞ്‌ നല്‍കിയ
ഉടയാട സൂര്യന്‍ അഴിച്ചുകളയുമ്പോള്‍
കേഴുന്ന നിങ്ങളുടെ കണ്ണീരില്‍ ഭൂമി നനയുന്നു
മഞ്ഞിന്റെ വസ്‌ത്രങ്ങളില്‍ കാപട്യത്തിന്റെ വെളുപ്പ്‌ നിറം
അത്‌ നിങ്ങളെ മരവിപ്പിക്കുകയാണ്‌, ഉടുപ്പിക്കയല്ല
സൂര്യദേവനോ വസ്‌ത്രാക്ഷേപം ചെയ്യുമ്പോള്‍
നിങ്ങള്‍ക്ക്‌ ഊഷമാവ്‌ പകരുന്നു, ജീവന്‍ നല്‍കുന്നു
ഈ നഗ്നത ബാല്യത്തിന്റെ നൈര്‍മ്മല്യമാണ്‌
ഇനിയും യൗവ്വന വസന്തത്തില്‍ തളിരുകള്‍ പൊടിക്കും
മോഹങ്ങളുടെ പൂക്കാലം പൂത്തു വിടരും
ഇപ്പോഴത്തെ നിങ്ങളുടെ ലജ്ജയില്‍നിന്നുതിരുന്ന
കണ്ണീരിവെ ഉപ്പുരസം ഭൂമിയെ ചെറുപ്പമാക്കുന്നു
പടം പൊഴിഞ്ഞ പാമ്പിനെപോലെ വീണ്ടും യൗവ്വനവുമായ്‌
പൂവ്വും കായും വിരിയിച്ച്‌ പരിണാമചക്രം തിരിക്കുക...
പ്രകൃതിയാം മാതാവിനെന്നും ശിശുക്കള്‍ ഈ
മര്‍ത്ത്യരും, സര്‍വ്വ ചരാചരങ്ങളും..
അമ്മയോ കുഞ്ഞിന്റെ രക്ഷയും ആയുസ്സും
ചിന്തിച്ച്‌ ചെയ്യുന്നതൊക്കെയും മാറ്റങ്ങള്‍.
ശിശിരം (കവിത:വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക