Image

'ഒരു ജില്ലയ്ക്ക് ഒരു കാല്‍' കാരുണ്യത്തിന്റെ പുതുസ്പര്‍ശനത്തിന് ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ തുടക്കമാകും

അനില്‍ പെണ്ണുക്കര Published on 29 December, 2012
'ഒരു ജില്ലയ്ക്ക് ഒരു കാല്‍' കാരുണ്യത്തിന്റെ പുതുസ്പര്‍ശനത്തിന് ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ തുടക്കമാകും
കൊച്ചി :ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന് 2013 ജനുവരി 5ന് കൊച്ചിയില്‍ തിരശ്ശീല ഉയരുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലയിലേയും വികാലംഗരായ സഹോരങ്ങള്‍ക്ക് ജീവിതത്തിലേക്കുള്ള കാല്‍വയ്പിന്റെ പുതിയ വാതായനങ്ങള്‍ കൂടിയാവും തുറക്കപ്പെടുക.

കാലുകള്‍ നഷ്ടപ്പെട്ട ചില വ്യക്തികള്‍ക്ക് കൃത്രിമ കാല്‍ നല്‍കുന്ന കാരുണ്യ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് ഫൊക്കാനായുടെ യുവനേതൃത്വവും. ഫൊക്കാന യൂത്ത് ദേശീയ പ്രസിഡന്റ് എബി റാന്നിയുടെ നേതൃത്വത്തിലുള്ള ശ്രമഫലമായി നിരവധി സ്‌പോണ്‍സര്‍മാരെ ഈ പദ്ധതിയിലൂടെ കാരുണ്യരംഗത്ത് അവതരിപ്പിക്കുന്നു. ജനുവരി 5ന് കൊച്ചി സാജ് റിസോര്‍ട്ടില്‍ നടക്കുന്ന കേരളാകണ്‍വന്‍ഷനില്‍ പതിനാല് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കാല്‍നഷ്ടപ്പെട്ടവര്‍ക്ക് ഫൊക്കാനാ ആശ്രയമാവുകയാണെന്ന് ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷനിലെ ദൈവിക സാന്നിദ്ധ്യമായ അഭിവന്ദ്യ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ കാരുണ്യപദ്ധതി ഫൊക്കാനയുടെ ചരിത്രത്തിലെ പൊന്‍തൂവലാകും.

ഫൊക്കാനയുടെ കഴിഞ്ഞ ഭരണസമിതി ഹൂസ്റ്റന്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രഖ്യാപിച്ച സാഹിത്യപുരസ്‌ക്കാരങ്ങള്‍ കേരള കണ്‍വന്‍ഷനില്‍ വച്ച് വിതരണം ചെയ്യും.

2013 ജനുവരി 5വി കൊച്ചി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനിലാണ് സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നല്‍കുക.

ഡോ. ആറന്‍മുള ഹരിഹരപുത്രന്‍ ചെയര്‍മാനായ
കമ്മിറ്റിയാണ്  കഥ, കവിത, ലേഖനം തുടങ്ങിയ വിഭാഗങ്ങളിലെ പ്രഗത്ഭരേയും നവാഗത പ്രതിഭകളേയും കണ്ടെത്തിയിരിക്കുന്നത്.
മലയാള ഭാഷയുടെ ഉന്നമനത്തിനും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഫൊക്കാന രൂപവല്‍ക്കരിച്ച കാലം മുതല്‍ക്കു തന്നെ ആത്മാര്‍ത്ഥമായ ശ്രമമാണ് നടന്നിട്ടുള്ളത്.

 കണ്‍വന്‍ഷന് കലാപരമായ പ്രൗഢിയേകുവാന്‍ പ്രകാശ് ബാബുവും സംഘവുമാണ് ഗാനസന്ധ്യയില്‍ എത്തുക. അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതനാണ് പ്രകാശ് ബാബു. ഇമ്പമാര്‍ന്ന മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ക്ക് പുറമെ സമകാലിക യുവത്വത്തെ ഇളക്കുന്ന ഗാനങ്ങള്‍ വരെ പാടി അമേരിക്കന്‍ മലയാളികളെ ആനന്ദിപ്പിച്ച പ്രകാശ് ബാബുവിന് കേരളത്തിലെ ഫൊക്കാനാവേദിയില്‍ ഗാനസന്ധ്യ അവതരിപ്പിക്കുക എന്നത് അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന അംഗീകാരമാവും ഇത്.

പരിചിതമാര്‍ന്ന വ്യക്തിത്വങ്ങള്‍ക്ക് മുന്‍പില്‍ പാട്ടുകളുടെ ശരവേഗവുമായി പ്രകാശ് ബാബുവും സംഘവും എത്തുമ്പോള്‍ ധന്യമാവുക ഒരു കൂട്ടം കലാ ആസ്വാദകരുടെ മനസ്സും, പരസ്പരം അംഗീകരിക്കുന്നതിന്റെ ധന്യതയും ആയിരിക്കും.

'ഒരു ജില്ലയ്ക്ക് ഒരു കാല്‍' കാരുണ്യത്തിന്റെ പുതുസ്പര്‍ശനത്തിന് ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ തുടക്കമാകും
ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക