Image

ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷവും യുക്‌മ പ്രസിഡന്റിനു സ്വീകരണവും

ടോമിച്ചന്‍ കൊഴുവനാല്‍ Published on 03 September, 2011
ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷവും യുക്‌മ പ്രസിഡന്റിനു സ്വീകരണവും
ഡോര്‍സെറ്റ്‌: ഡോര്‍സെറ്റ്‌ കേരള കമ്യുണിറ്റിയുടെ ഓണാഘോഷം മൂന്ന്‌ ശനിയാഴ്‌ച രാവിലെ ഒമ്പതര മുതല്‍ മൂന്നര വരെ ഡോര്‍സെറ്റ്‌ പൂളിലുള്ള സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ ഹാളില്‍ നടക്കും.

ഓണാഘോഷത്തോടനുബന്ധിച്ചു യുക്‌മ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ്‌ ജോണിനു സ്വീകരണവും നല്‍കുന്നു. ഡികെസി നടത്തിയ കായിക മത്സരങ്ങളിലും യുക്‌മ സൗത്ത്‌ വെസ്‌റ്റ്‌ റീജിയന്‍ നടത്തിയ സ്‌പോര്‍ട്‌സ്‌ മീറ്റിലും പങ്കെടുത്തു വിജയികളായവരെ അനുമോദിക്കും.

26 വിഭവങ്ങളടങ്ങിയ ഓണസദ്യയും ആഘോഷത്തോടനുബന്ധിച്ച്‌ ഉണ്ടായിരിക്കും. വടം വലിയുള്‍പ്പടെയുള്ള കായിക മത്സരങ്ങളും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധയിനം കലാമത്സരങ്ങളും കായികമത്‌സരങ്ങളും ഉണ്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ഷാജി തോമസ്‌, സെക്രട്ടറി ഗിരീഷ്‌ കൈപ്പള്ളി എന്നിവര്‍ അറിയിച്ചു.

ആഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

St. george church hall
Darbys lane ,Pool
Dorset
BH15 3EU
ഡോര്‍സെറ്റ്‌ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷവും യുക്‌മ പ്രസിഡന്റിനു സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക