Image

വാഗ മലയാളികള്‍ ക്രിസ്മസും ന്യൂഈയറും ആഘോഷിച്ചു

Published on 02 January, 2013
വാഗ മലയാളികള്‍ ക്രിസ്മസും ന്യൂഈയറും ആഘോഷിച്ചു
സിഡ്‌നി: വാഗ മലയാളി അസോസിയേഷന്‍ ക്രിസ്മസും ന്യൂഈയറും സംയുക്തമായി ആഘോഷിച്ചു. ഡിസംബര്‍ 28ന് വൈകിട്ട് 6.30ന് യുണൈറ്റഡ് ചര്‍ച്ച് ഹാളില്‍ നക്ഷത്ര ദീപം തെളിയിച്ച് ഡോ. ചെറിയാന്‍ ജോര്‍ജ് കലാസന്ധ്യ ഉദ്ഘാടനം നിര്‍വഹിച്ചു. 

തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കലാപരിപാടികള്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. മൂന്നു വയസു മുതല്‍ പ്രായമുള്ള കുട്ടികളുടെ ആക്ഷന്‍ സോംഗ്, നൃത്തനൃത്യങ്ങള്‍, പെണ്‍കുട്ടികളും യുവതികളും അവതരിപ്പിച്ച ക്ലാസിക്കല്‍, ഫ്യൂഷന്‍, സിനിമാറ്റിക്, നൃത്തങ്ങള്‍, പുരുഷന്മാരുടെ മാര്‍ഗംകളി, സ്ത്രീകള്‍ അവതരിപ്പിച്ച ഏകാങ്കനാടകം തുടങ്ങിയവ കാണികളുടെ കൈയടി വാങ്ങി. 

23 കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള സന്ദേശം മുതല്‍ ജ്ഞാനികളുടെ സന്ദര്‍ശനം വരെയുള്ള ബൈബിള്‍ ഭാഗങ്ങളുടെ ദൃശ്യാവിഷ്‌കാരം 'പിറവി 2012' നവ്യാനുഭവമായി. 

അസോസിയേഷന്‍ പ്രസിഡന്റ് ജോയിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. മീറ്റിംഗില്‍ ഏലിയാസ് ജോണ്‍ ക്രിസമ്‌സ് സന്ദേശം നല്‍കി. ഡോ. അബ്ദുള്‍ ലത്തീഫ് ക്രിസ്മസ് കേക്ക് മുറിച്ചു. ഡോ. സിറിള്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് ക്രിസ്മസ് ഡിന്നറും നടത്തി. വാഗ സ്വീറ്റ് അവതരിപ്പിച്ച ഗാനമേളയോടെ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഷാജി അയ്മനം

വാഗ മലയാളികള്‍ ക്രിസ്മസും ന്യൂഈയറും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക