Image

വൃക്ക ദാനം ചെയ്ത ഫാ. ഡേവിഡ് ചിറമേല്‍, ഉമ പ്രേമന്‍, ഫോമയുടെ അണ്‍സങ് ഹീറോ, ഹീറോയിന്‍

Published on 04 January, 2013
വൃക്ക ദാനം ചെയ്ത  ഫാ. ഡേവിഡ് ചിറമേല്‍, ഉമ പ്രേമന്‍, ഫോമയുടെ അണ്‍സങ് ഹീറോ, ഹീറോയിന്‍
കോട്ടയം: ഫോമയുടെ അണ്‍സങ് ഹീറോ, ഹീറോയിന്‍ അവാര്‍ഡുകള്‍ യഥാക്രമം ഫാ. ഡേവിഡ് ചിറമേല്‍, ഉമ പ്രേമന്‍ എന്നിവര്‍ക്കു കേരള കണ്‍വന്‍ഷന്‍ വേദിയില്‍ നല്‍കും.
ഫാ. ഡേവിഡ് ചിറമേല്‍ വൃക്കദാനത്തിലൂടെ ഗോപിനാഥന്‍ എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയര്‍ ട്രാന്‍സ്പോര്‍ട്ട് (ആക്ട്സ്) തുടങ്ങിയ സംഘടനകള്‍ ആരംഭിക്കുകയും ചെയ്തതു പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
സ്വന്തം വൃക്ക മുസ്ലിം യുവാവിനു ദാനം ചെയ്തത്തിനു പുറമേ  ഒന്നര ലക്ഷം ഡയാലിസിസ്, 20,000 ഹൃദയ ശസ്ത്രക്രിയകള്‍, 640 വൃക്ക മാറ്റിവെക്കലുകള്‍ എന്നിവയ്ക്കും ഉമ പ്രേമന്‍ കാരണമായി
ശാന്തി എന്ന തന്റെ ആതുരസേവന കേന്ദ്രത്തിന്റെ സഹായത്തോടെ തൃശ്ശൂരുകാരിയായ ഉമ പ്രേമന്‍ ചെയ്തു നല്‍കിയ ചില സൗജന്യ സേവനങ്ങളാണിവ. ഉമയെ 2010 ല്‍ സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ഹീറോ അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ രോഗ പീഡകളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ലക്ഷക്കണക്കിനാളുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു 'ഉമാ.. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം'.
ഉമയുടെ ജീവിതം വായിച്ചില്ലെങ്കില്‍ അതൊരു വലിയ നഷ്ടമാകും: വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

52 മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസി (ഫോമ)ന്റെ കേരള കണ്‍വന്‍ഷന്‍ 2013 ജനുവരി 10ന് കൊച്ചിയിലെ ഡ്രീം ഹോട്ടലില്‍ നടത്തുമെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്, കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, എംഎല്‍എമാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി എംപി തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 9.30ന് ആഗോള ബിസിനസ് ഉച്ചകോടിയോടെ പരിപാടിയ്ക്കു തുടക്കമാകും. വിഷയം- 'ആഗോളതലത്തില്‍ എങ്ങനെ ബിസിനസ് ചെയ്യാം, അതിന്റെ ഗുണദോഷ ഫലങ്ങള്‍ എന്തെല്ലാം. ചെന്നൈ യുഎസ് കോണ്‍സുലേറ്റിലെ പബ്ലിക് അഫേഴ്‌സ് ഓഫിസര്‍ ഡേവിഡ് ഗെയ്‌നര്‍ പങ്കെടുക്കും. അമേരിക്കയിലെ വ്യവസായ സാധ്യതകളെക്കുറിച്ചും മലയാളികളടക്കമുളള ഇന്ത്യാക്കാര്‍ക്ക് എങ്ങനെ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും അദേഹം സംസാരിക്കും.

അമേരിക്കയിലെ നെസ്റ്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ജാവേദ്, കാനഡയില്‍ ഷിപ്പിങ് രംഗത്തു പ്രവത്തിക്കുന്ന പ്രിന്‍സ് ആന്റണി, ഗവേഷകനായ ഡോ. മാണി സ്‌കറിയ (യുഎസ്എ) എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. കേരളത്തിലെ വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിളളി, ജോയ് ആലൂക്കാസ് എന്നിവരും, ഫോമ മുന്‍ പ്രസിഡന്റും അമേരിക്കന്‍ വ്യവസായിയുമായ ജോണ്‍ ടൈറ്റസും പങ്കെടുക്കും.

ഫോമയുടെ ഫ്‌ളാഗ്ഷിപ് പ്രൊജക്ടായ ബ്രിഡ്ജിങ് ഓഫ് ദി മൈന്‍ഡ്‌സിന്റെ രണ്ടാം ഭാഗം കണ്‍വന്‍ഷനിലെ മുഖ്യയിനമായിരിക്കും. മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ മോഡറേറ്ററായിരിക്കും. ചെന്നൈയിലെ യുഎസ് ഇന്ത്യാ എജ്യുക്കേഷനല്‍ ഫൗണ്ടേഷന്‍ അഡൈ്വസര്‍ മായാ ശിവകുമാര്‍, ഡോ.രാമചന്ദ്രന്‍ തെക്കേടത്ത് (വൈസ് ചാന്‍സ്‌ലര്‍, കുസാറ്റ്), പത്മശ്രീ ഡോ. സെയ്ദ് ഇക്ബാല്‍ ഹസ്‌നെയ്ന്‍ എന്നിവര്‍ പങ്കെടുക്കും.

കേരളത്തിലെയും അമേരിക്കയിലെയും വിവിധ രംഗങ്ങളിലെ വിദഗ്ധരെ പരസ്പരം ബന്ധിപ്പിക്കുക വഴി ആശയവിനിമയത്തിനും സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും അവസരമൊരുക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യമെന്ന്് സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പറഞ്ഞു.

കേരള പ്രവാസി സംഗമമാണ് കണ്‍വന്‍ഷനിലെ മറ്റൊരു പ്രധാനയിനമെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു അറിയിച്ചു. പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ഇന്‍ ഇന്ത്യ, പ്രവാസികള്‍ക്ക് നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുമ്പോള്‍ കൈവശം കരുതാവുന്ന സ്വര്‍ണത്തിന്റെ (ആഭരണങ്ങളടക്കം) പരിധി വര്‍ധിപ്പിക്കല്‍, പ്രവാസികളെ ബാധിക്കുന്ന മറ്റു നിയമപ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റിയുളള ചര്‍ച്ചകള്‍ ഈ സംഗമത്തില്‍ നടക്കും.

സാഹിത്യ- മാധ്യമ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഡോ. ബാബു പോള്‍ ഐഎഎസ് ആണ് മോഡറേറ്റര്‍. അമേരിക്കയിലെയും കേരളത്തിലെയും എഴുത്തുകാരും മാധ്യമ പ്രതിനിധികളും സംബന്ധിക്കും.

വൈകിട്ട് അഞ്ചര മുതല്‍ സമാപന സമ്മേളനം. ഫോമയുടെ മുഖപത്രമായ ഫോമ ന്യൂസിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.
ജനുവരി 11ന് ഹൗസ് ബോട്ട് ടൂറോടെയാണ് സമ്മേളനം സമാപിക്കുക.

അമേരിക്കയിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ഭിന്നതയില്ലേ എന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന്, ഭിന്നത എല്ലായിടത്തുമുണ്ടെന്നും എന്നാല്‍ പൊതുവായൊരു പ്രശ്‌നം വരുമ്പോള്‍ തങ്ങള്‍ ഒന്നിച്ചു നില്‍ക്കുമെന്നും ജോര്‍ജ് മാത്യു പറഞ്ഞു. ഉദാഹരണമായി അമേരിക്കയില്‍ സാന്‍ഡി കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി സംഘടനകള്‍ ഒറ്റക്കൊട്ടായി മുന്നോട്ടുവന്നത് അദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തങ്ങളുടെ രണ്ടാം തലമുറയ്ക്ക് കേരളീയ സാംസ്‌കാരിക മൂല്യങ്ങളും മലയാള ഭാഷയുടെ മാധുര്യവും പകര്‍ന്നു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

കേരളാ കണ്‍വന്‍ഷന്റെ വിവരങ്ങള്‍ക്ക്:
ജോണ്‍ ടൈറ്റസ് - 253 797 0250,
ശശിധരന്‍ നായര്‍ - 832 860 0371,
ബേബി ഊരാളിില്‍ - 631 805 4406.
വൃക്ക ദാനം ചെയ്ത  ഫാ. ഡേവിഡ് ചിറമേല്‍, ഉമ പ്രേമന്‍, ഫോമയുടെ അണ്‍സങ് ഹീറോ, ഹീറോയിന്‍വൃക്ക ദാനം ചെയ്ത  ഫാ. ഡേവിഡ് ചിറമേല്‍, ഉമ പ്രേമന്‍, ഫോമയുടെ അണ്‍സങ് ഹീറോ, ഹീറോയിന്‍വൃക്ക ദാനം ചെയ്ത  ഫാ. ഡേവിഡ് ചിറമേല്‍, ഉമ പ്രേമന്‍, ഫോമയുടെ അണ്‍സങ് ഹീറോ, ഹീറോയിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക