Image

പെപ്‌റ്റിക്‌ അള്‍സര്‍

Published on 07 January, 2013
പെപ്‌റ്റിക്‌ അള്‍സര്‍
ആഹാരം കഴിച്ചതിനുശേഷം രണ്ടുമൂന്ന്‌ മണിക്കൂറിനുശേഷം വയറ്റില്‍ നെഞ്ചിന്റെ താഴെഭാഗത്തായി വേദന ഉണ്ടാകുന്നതാണ്‌ പെപ്‌റ്റിക്‌ അള്‍സറിന്റെ ലക്ഷണം. ചില അള്‍സര്‍ രോഗികള്‍ രക്തം ഛര്‍ദിക്കുന്നതായി കാണാം. അത്‌ പെപ്‌റ്റിക്‌ അള്‍സര്‍ രോഗികളില്‍ അള്‍സറില്‍ നിന്ന്‌ നേരിട്ട്‌ രക്തം വരുന്നതുകൊണ്ടോ, ഇല്ലെങ്കില്‍ പല പ്രാവശ്യം ഛര്‍ദിക്കുന്നതിന്റെ ഫലമായി അന്നനാളത്തിന്റെ ഉള്ളില്‍ ക്ഷതം ഉണ്ടാകുന്നതുകൊണ്ടോ ആണ്‌ ഇങ്ങനെ സംഭവിക്കുന്നതാണ്‌.

പെപ്‌റ്റിക്‌ അള്‍സര്‍ രോഗത്തില്‍ രോഗം ഉണ്ടാക്കുന്ന ഭാഗത്തിന്റെയും രോഗിയുടെ പ്രായത്തിന്റെയും അനുസരിച്ച ലക്ഷണങ്ങളില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാവാം. വേദന ഉണ്ടാകുന്നത്‌ അള്‍സര്‍ മൂലമാണെങ്കിലും വേദന അധികരിക്കുന്നത്‌ വ്രണമുള്ള ഭാഗത്ത്‌ ദഹനരസത്തിലെ ആസിഡുകള്‍ നേരിട്ടു പതിക്കുന്നതുമൂലമാണ്‌.

പെപ്‌റ്റിക്‌ അള്‍സര്‍ രോഗത്തില്‍ നാഭിയുടെ മുകള്‍ഭാഗം മുതല്‍ നെഞ്ചില്‍ വാരിയെല്ലുകള്‍ കൂടിച്ചേരുന്ന ഭാഗം വരെ എവിടെ വേണമെങ്കിലും വേദന ഉണ്ടാകാം. പക്ഷേ, വയറ്റില്‍ ആഹാരം ഒട്ടും ഇല്ലാതെയിരിക്കുന്ന സമയത്തായിരിക്കും വേദന ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്‌. പെപ്‌റ്റിക്‌ അള്‍സര്‍ രോഗികളില്‍ വേദനയും വ്യത്യസ്‌തമായിരിക്കും.

അള്‍സര്‍ രോഗം വരാതിരിക്കുന്നതിനും രോഗം വന്നാല്‍ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനും ആഹാരത്തില്‍ ചില നിഷ്‌ഠകള്‍ പാലിക്കേണ്ടിയിരിക്കുന്നു.

ആയുര്‍വേദത്തില്‍ ഇന്ദുകാന്തം കഷായം, സുകുമാരം കഷായം, ഇന്ദുകാന്തം ഘൃതം, സുകുമാരം ഘൃതം, ശതസര്യാദി ഘൃതം, ഭാഡിമാദി ഘൃതം, ശതാവരി ഗുളം, ശംഖഭസ്‌മം, ശൃംഗഭസ്‌മം എന്നിവയും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥയ്‌ക്കനുസരിച്ച്‌ നല്‍കാവുന്നതാണ്‌.
പെപ്‌റ്റിക്‌ അള്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക