Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ ഓണാഘോഷം

ജോര്‍ജ് ജോണ്‍ Published on 05 September, 2011
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ ഓണാഘോഷം
ഫ്രാങ്ക്ഫര്‍ട്ട് : കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ശനിയാഴ്ച്ച സെപ്റ്റബര്‍് 10 ന് ബൊണാമെസിലെ ഹൗസ് നിഡായില്‍ വച്ച് ഉച്ചകഴിഞ്ഞ് 04 മണി മുതല്‍ ആഘോഷിക്കും. ഓണാവിഷ്‌ക്കരണം, പൂവിടല്‍ ‍, തിരുവാതിര, തുമ്പിതുള്ളല്‍ ‍, പുലികളി, ക്ലാസിക്കല്‍ , നാടോടി, കാവടി, ബോളിവുഡ് ഡാന്‍സുകള്‍ , ഓട്ടംതുള്ളല്‍ ‍, ആശംസാ പ്രസംഗങ്ങല്‍ , വാദ്യോപകരണ സംഗീതങ്ങല്‍ , ഗാനാലാപങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. യൂറോപ്പ് മുഴുവന്‍ പ്രസിദ്ധമായ നാരായണ സ്വാമിയുടെ നേത്യത്വത്തില്‍ തയ്യാറാക്കുന്ന ഓണസദ്യ എന്നിവ പതിവുപോലെ ഉണ്ടായിരിക്കും.

ഇടവേളക്ക് ശേഷം ടിപ്‌ടോപ് അസീസ് എഴുതിയ 'മഹാബലിക്കും മതിയായി' എന്ന സാമൂഹ്യ നാടകം ഫ്രാങ്ക്ഫര്‍ട്ട് കേരള കലാസമിതി അവതരിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യൂ കൂട്ടക്കര (06101-604741), പ്രഭാ മോഹന്‍ (06155-823844), സെബാസ്റ്റിയന്‍ പുത്തന്‍പറമ്പില്‍ (06101-48977) എന്നിവരുമായി ബദ്ധപ്പെടുക.
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക