Image

പെര്‍ത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ഫെബ്രുവരി 20 ന്

Published on 11 January, 2013
പെര്‍ത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ഫെബ്രുവരി 20 ന്
പെര്‍ത്ത് : മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ അനുഗ്രഹ പ്രഭാഷണം ഫെബ്രുവരി 20 ന് (ബുധന്‍) കെന്‍വിക്ക് റിക്രിയേഷന്‍ ഹാളില്‍ നടക്കും. ഹൈന്ദവ നവോഥാന സന്ദേശമുള്‍ക്കൊണ്ട് പെര്‍ത്തിലെ ഹിന്ദു സമൂഹത്തിന്റെ സാമുഹ്യ പുരോഗതിക്കുതകുന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന സ്വാമിജിയുടെ പ്രഭാഷണ പരിപാടിയില്‍ പങ്കു കൊള്ളുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി മുരളി നായരുമായി (0435713935) ബന്ധപ്പെടേണ്ടതാണ്. 

രണ്ടാഴ്ചത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന സ്വാമിജിയുടെ ആദ്യ പരിപാടിയാണ് പെര്‍ത്തില്‍ നടക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി 22, 23, 24, 25 തീയതികളില്‍ മേല്‍ബണിലും 25, 26, 27 തീയതികളില്‍ ബ്രിസ്ബനിലും 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ സിഡ്‌നിയിലും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാമിജിയുടെ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട്: കെ.പി. ഷിബു

പെര്‍ത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ഫെബ്രുവരി 20 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക