Image

പപ്പീലിയോ ബുദ്ധയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി

Published on 13 January, 2013
പപ്പീലിയോ ബുദ്ധയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി
സെന്‍സര്‍ ബോര്‍ഡ് അനുമധി നിഷേധിച്ച പപ്പീലിയോ ബുദ്ധക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റു നല്‍കി. ന്യൂയോര്‍ക്കിലെ ജയന്‍ ചെറിയാന്‍ സംവിധാനം നിര്‍വഹിച്ച ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കായല്‍ ഫിലിംസും സിലിക്കണ്‍ മീഡിയയും ആണ്. വയനാട്ടിലെ ദളിതരുടെ ജീവിത പശ്ചാത്തലത്തിലൂടെ അവരുടെ കഥ പറയുന്ന ഈ ചിത്രം ഇതിനോടകംതന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടുകൂടി കേരളത്തില്‍ റിലീസു ചെയ്യാനുള്ള തീരുമാനത്തിലാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. 

സ്തീകള്‍ക്കെതിരായ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഈ സാഹചര്യത്തില്‍ ദളിതരെ എല്ലാ അര്‍ത്ഥത്തിലും പീഡിക്കപെടുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ അഭ്രപാളികളിലുടെ വരച്ചുകാട്ടുകയാണ് ജയന്‍ ചെറിയാന്‍ എന്ന സ്വവിധായകന്‍. മലയാളത്തിലെ മുഖ്യധാര അഭിനേതാക്കളായ തമ്പി ആന്റണി ,പ്രകാശ് ബാരെ, പദ്മപ്രിയ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. വയനാടിന്റെ മനോഹര ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രശസ്ത ചായഗ്രഹകന്‍ എം. ജെ രാധാകൃഷ്ണനാണ് മറ്റു പ്രധാന അഭിനേതാക്കള്‍ സരിതാ സുനില്‍, ശ്രീകുമാര്‍ ശ്രീ, കല്ലേന്‍ പൊക്കുടന്‍ എന്നിവരാണ്. പി . സുരേന്ദ്രനും, ജയന്‍ ചെറിയാനും തിരകഥ എഴുതിയ പപ്പീലിയോ ബുദ്ധയില്‍ മലയാളി താരങ്ങളെ കൂടാതെ അമേരിക്കന്‍ താരം ഡേവിഡ് ബിഗ്ഗിന്‍സും അഭിനയിക്കുന്നു. എല്ലാവരും പ്രതീഷയോടെ കാത്തിരിക്കുന്ന ഈ ചലച്ചിത്രം ഫെബ്രുവരിയില്‍ രമ്യാ മൂവീസ് തീയറ്ററില്‍ എത്തിക്കുന്നു. 

പപ്പീലിയോ ബുദ്ധയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക