Image

ഗോള്‍ഡന്‍ ഗ്‌ളോബ്‌ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 14 January, 2013
ഗോള്‍ഡന്‍ ഗ്‌ളോബ്‌ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോസ്‌ ആഞ്‌ജലസ്‌: 2013-ലെ ഗോള്‍ഡന്‍ ഗ്‌ളോബ്‌ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ബന്‍ അഫ്‌ളേക്കെ സംവിധാനം ചെയ്‌ത `ആര്‍ഗോ'ക്കാണ്‌ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം. മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരവും ബന്‍ അഫ്‌ളേക്കെകാണ്‌. `ലിങ്കണ്‍' എന്ന ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കണെ അനശ്വരനാക്കിയ ഡാനിയല്‍ ഡെ ലൂവീസും `സീറോ ഡാര്‍ക്ക്‌ തേര്‍ട്ടി'യില്‍ ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച സി.ഐ.എ പ്രവര്‍ത്തകയുടെ റോളിലെത്തിയ ജസീക്ക കാസ്റ്റിനുമാണ്‌ മികച്ച നടനും നടിക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയത്‌.

`ലൈഫ്‌ ഓഫ്‌ പൈ'ക്കാണ്‌ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരം. മൈക്കല്‍ ഡാനാണ്‌ ഈ പശ്ചാത്തല സംഗീതമൊരുക്കിയത്‌. മികച്ച വിദേശ ചിത്രത്തിനുളള പുരസ്‌ക്കാരം അമോറും, മികച്ച തിരക്കഥക്കുള്ള പുരസ്‌ക്കാരം `ഡിജോംഗോ അണ്‍ചെയിന്‍ഡും' കരസ്ഥമാക്കി. ബോണ്ട്‌ ചിത്രമായ സ്‌കൈഫാളിലെ തീം സോങ്‌ ഒരുക്കിയ ആഡ്‌ലേ സ്‌കൂപ്‌സ്‌ മികച്ച ഗാനത്തിനുള്ള ഗ്‌ളോബ്‌ പുരസ്‌ക്കാരം നേടിയത്‌.
ഗോള്‍ഡന്‍ ഗ്‌ളോബ്‌ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക