Image

പ്രഫ. എം.വൈ. യോഹന്നാന്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പര്യടനത്തിന്

Published on 16 January, 2013
പ്രഫ. എം.വൈ. യോഹന്നാന്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പര്യടനത്തിന്
ബ്രിസ്ബന്‍: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലും പ്രസിദ്ധ സുവിശേഷകനുമായ പ്രഫ. എം. വൈ. യോഹന്നാന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഫെബ്രുവരി 21 മുതല്‍ 24 വരെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന കണ്‍വന്‍ഷനുകളില്‍ അദ്ദേഹം പ്രസംഗിക്കും.

21-ന് പെര്‍ത്ത് റിവര്‍വാലെ കമ്യുണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന സുവിശേഷ യോഗത്തില്‍ പ്രഫ. യോഹന്നാന്‍ സന്ദേശം നല്‍കും. 

22-ന് ബ്രിസ്ബനില്‍ കെഡ്‌ലോന്‍ സിറ്റി നോര്‍ത്ത് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് സുവിശേഷയോഗം. 23-ന് മെല്‍ബണില്‍ നോര്‍ത്ത് ഫാക്‌നര്‍ സെന്റ് മാത്യൂസ് കാത്തലിക് ചര്‍ച്ച് പാരിഷ് ഹാളില്‍ പ്രഫ. യോഹന്നാന്‍ പ്രസംഗിക്കും.

24-ന് ഡന്‍ഡിനോംഗ് ചിഷോം ഇന്‍സ്റ്റിറ്റിയൂട്ട് ഫംഗ്ഷന്‍ ഹാളിലാണ് സുവിശേഷയോഗം. എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം ആറു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പരിപാടികള്‍.

വിശദവിവരങ്ങള്‍ക്ക്: ഡോ. സുനില്‍ 0401931950, മജു 0449786135, വര്‍ഗീസ് 0402053406.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

പ്രഫ. എം.വൈ. യോഹന്നാന്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പര്യടനത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക