Image

മണിരത്‌നം ചിത്രം `കടല്‍' ഉടന്‍

Published on 16 January, 2013
മണിരത്‌നം ചിത്രം `കടല്‍' ഉടന്‍
പ്രശസ്‌ത സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന `കടല്‍' പ്രദര്‍ശനത്തിനൊരുങ്ങി. സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ എ.ആര്‍. റഹ്മാനാണ്‌. നടന്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതം കാര്‍ത്തികാണ്‌ പ്രണയനായകന്‍. നടി രാധയുടെ മകള്‍ തുളസിയാണ്‌ നായിക. വൈരമുത്തുവിന്‌ ഒപ്പം അദ്ദേഹത്തിന്റെ മകന്‍ മദന്‍കാര്‍ക്കിയും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുനും അരവിന്ദ്‌സ്വാമിയുമാണ്‌ സഹനടന്‍മാര്‍. രാജീവ്‌ മേനോന്‍ ഛായാഗ്രഹണവും എ. ശ്രീകാന്ത്‌ പ്രസാദ്‌ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

കടലിന്റെ പശ്ചാത്തലത്തില്‍ െ്രെകസ്‌തവ സാമൂഹികാന്തരീക്ഷത്തിലാണ്‌ കടല്‍കഥ ഇതള്‍ വിരിയുന്നത്‌. ജയമോഹന്‍േറതാണ്‌ കഥ. ആക്ഷനും സംഗീതവും ദൃശ്യഭംഗിയും ഒത്തു ചേര്‍ന്ന പ്രണയചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശനം ചൊവ്വാഴ്‌ച ചെന്നൈയില്‍ നടന്നു.

യുവമനസ്സുകള്‍ക്ക്‌ ഒപ്പം എല്ലാ പ്രായവിഭാഗങ്ങളില്‍പ്പെട്ടവരെയും പിടിച്ചിരുത്താവുന്നവിധമാണ്‌ സിനിമയുടെ ചിത്രീകരണം. റാപ്പര്‍ ആര്യന്‍ ദിനേശിന്‍േറത്‌ ഉള്‍പ്പെടെ ഏഴു ഗാനങ്ങളുമുണ്ട്‌.
മണിരത്‌നം ചിത്രം `കടല്‍' ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക