Image

ലാല്‍ ഐസക്‌ ന്യൂട്ടന്‍ ആയി

Published on 17 January, 2013
ലാല്‍ ഐസക്‌ ന്യൂട്ടന്‍ ആയി
പ്രശസ്‌ത നടന്‍ ലാല്‍ ഐസക്‌ ന്യൂട്ടന്‍ ആയി എത്തുന്നു. മാജ്‌ മാജ്‌ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വി. ബോസ്‌ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ വണു, ജോര്‍ജായി റയാന്‍, ആനിയായി അഭിനയ, സാറയായി നിമിഷ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

കോട്ടൂര്‍ മലയോരഗ്രാമം. ഇവിടെ ഗ്രാമത്തിന്റെ പരിശുദ്ധിയിലും നിഷ്‌ക്കളങ്കതയിലും തീവ്രമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ഒരപ്പനും മകനുമുണ്ട്‌. ഫിലിപ്പോസും മകന്‍ ഐസക്‌ ന്യൂട്ടണും. ഈ ഗ്രാമത്തില്‍ മാലാഖാ സൗണ്ട്‌ സിസ്റ്റത്തിന്റെ ഉടമയായ ഫിലിപ്പോസും ഐസക്‌ ന്യൂട്ടണും സുഹൃത്തുക്കളെപ്പോലെയാണ്‌. ഈ ഗ്രാമത്തില്‍ ഫിലിപ്പോസ്‌ പീലിയാശാന്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നെടുങ്കണ്ടത്തുള്ള കോടീശ്വരനായ പൊന്നിന്‍കണ്ടത്തില്‍ ഔതയുടെ ഏകമകളായ സാറയെ പ്രണയിച്ച്‌ വീട്ടില്‍നിന്നിറക്കി കൊണ്ടുവന്നു നാടുവിട്ടതാണ്‌ ഫിലിപ്പോസ്‌. സാറയേയും കൂട്ടി നേരേ എത്തിയത്‌ കോട്ടൂര്‍ ഗ്രാമത്തിലാണ്‌.

സന്തോഷകരമായ ദാമ്പത്യജീവിതത്തില്‍ അവര്‍ക്ക്‌ ഒരാണ്‍കുഞ്ഞ്‌ പിറന്നു. പീലിയാശാന്റെ ആത്മവിശ്വാസം വളര്‍ന്നു. മകന്‍ പീലിയാശാന്റെ അഭിമാനവും പ്രതീക്ഷയുമായി. മകന്റെ ഭാവി മനസില്‍ കണ്ട്‌ ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ മഹാന്റെ പേര്‌ ഇട്ടു. അങ്ങനെ പീലിയാശാന്റെ മകന്‍ ഐസക്‌ ന്യൂട്ടണായി.
ഗ്രാമത്തിലെ പലചരക്കുകച്ചവടക്കാരന്റെ മകള്‍ ആനിയുമായി ഐസക്‌ ന്യൂട്ടന്റെ വിവാഹം ഉറപ്പിച്ചു പീലിയാശാന്‍ കാത്തിരിക്കുമ്പോഴാണ്‌ കോഴി ജോര്‍ജ്‌ എന്നറിയപ്പെടുന്ന ജോര്‍ജ്‌ ആ ഗ്രാമത്തിലേക്ക്‌ വരുന്നത്‌. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഐസക്‌ ന്യൂട്ടണ്‍ സണ്‍ ഓഫ്‌ ഫിലിപ്പോസ്‌ എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌. തിരക്കഥ, സംഭാഷണം നവാഗതരായ ഹരീഷ്‌ ഉണ്ണി എഴുതുന്നു. അബുഷായാണ്‌ കാമറാമാന്‍. -എ.എസ്‌. ദിനേശ്‌
ലാല്‍ ഐസക്‌ ന്യൂട്ടന്‍ ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക