Image

അഞ്ച്‌ സുന്ദരിമാരുടെ കഥ

Published on 18 January, 2013
അഞ്ച്‌ സുന്ദരിമാരുടെ കഥ
ആഷിഖ്‌ അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍ നായികയാവുന്നു. അഞ്ച്‌ സുന്ദരികള്‍ എന്ന പരീക്ഷണ ചിത്രതത്തിന്റെ ഒരുഭാഗമാണ്‌ ആഷിഖ്‌ സംവിധാനം ചെയ്യുന്നത്‌. അമല്‍ നീരദ്‌ നിര്‍മിക്കുന്ന അഞ്ചുസുന്ദരികള്‍ സംവിധാനം ചെയ്യാന്‍ ആഷിഖിനൊപ്പം അന്‍വര്‍ റഷീദ്‌, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നിവരുമുണ്ട്‌.

അമ്മ, മകള്‍, കാമുകി, ഭാര്യ, നായിക എന്നിങ്ങനെയാണ്‌ അഞ്ച്‌ സുന്ദരിമാരിലെ ചിത്രങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന പേര്‌. ക്യാമറാമാനായ ഷൈജു ഖാലിദ്‌ ആദ്യമായി സംവിധായകനാവുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്‌. അഞ്ച്‌ സുന്ദരിമാരുടെ കഥ തന്നെയാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം.

ആഷിഖ്‌ ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പം ബിജു മേനോന്‍ നായക വേഷത്തിലെത്തും. മേയ്‌ മാസത്തില്‍ ചിത്രം തിയറ്ററുകളിലെത്തും.
അഞ്ച്‌ സുന്ദരിമാരുടെ കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക