Image

കൊളോണില്‍ തിരുവോണമഹോല്‍സവം സെപ്‌റ്റംബര്‍ പതിനേഴിന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 06 September, 2011
കൊളോണില്‍ തിരുവോണമഹോല്‍സവം സെപ്‌റ്റംബര്‍ പതിനേഴിന്‌
കൊളോണ്‍:മലയാളിമനസില്‍ കനകസ്‌മൃതികളുണര്‍ത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടണ്‌ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും ഒരുമിച്ച്‌ പങ്കെടുപ്പിച്ചു കൊണ്‌ട്‌ ആഘോഷിക്കുന്നു.

കൊളോണ്‍ വെസ്‌ലിംങ്‌ സെന്റ്‌ ഗെര്‍മാനൂസ്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്‌ട്രാസെ 1,50389 വെസ്‌ലിംങ്‌) സെപ്‌റ്റംബര്‍ പതിനേഴ്‌ ശനിയാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌്‌ (പ്രവേശനം അഞ്ചരമണി മുതല്‍) പരിപാടികള്‍ ആരംഭിക്കും.

മാവേലിമന്നന്‌ വരവേല്‍പ്പ്‌, തിരുവാതിരകളി, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്‌ടായിരിക്കും, ആകര്‍ഷകങ്ങളായ സമ്മാനങ്ങളോടുകൂടിയ തംബോലയും സംഘടിപ്പിയ്‌ക്കുന്നുണ്‌ട്‌.

കാല്‍നൂറ്റാണ്‌ടിലേറെക്കാലം പിന്നിട്ട കൊളോണ്‍ കേരള സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മത്‌സരങ്ങളിലെ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ്‌ ട്രോഫിയും, ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡും വിതരണം ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ പുതുശേരി അറിയിച്ചു.

ഈ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ്‌ ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്‌നേഹപൂര്‍വം ക്ഷണിയ്‌ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ജോസ്‌ പുതുശേരി (പ്രസിഡന്റ്‌) - 02232 34444, ഡേവീസ്‌ വടക്കുംചേരി (ജനറല്‍ സെക്രട്ടറി) - 0221 5904183, ബേബിച്ചന്‍ കലേത്തുംമുറിയില്‍ (ട്രഷറര്‍) - 02243 2153, ജോസ്‌ കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) - 02232 962366, പോള്‍ ചിറയത്ത്‌ (വൈസ്‌ പ്രസിഡന്റ ്‌) - 02403 35108, അച്ചാമ്മ അറമ്പന്‍കുടി (സ്‌പോര്‍ട്‌സ്‌ സെക്രട്ടറി - 0221 4002390, സെബാസ്റ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) 0211 413637, ഹോട്ട്‌ലൈന്‍ -0176 56434579, 0173 2609098.

വെബ്‌സൈറ്റ്‌: http://www.keralasamajamkoeln.de
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക