Image

ജര്‍മനിയില്‍ ആയിരം ഭീകരവാദികള്‍ തമ്പടിച്ചതായി മന്ത്രി

ജോസ്‌ കുമ്പിളുവേലില്‍ Published on 06 September, 2011
ജര്‍മനിയില്‍ ആയിരം ഭീകരവാദികള്‍ തമ്പടിച്ചതായി മന്ത്രി
ബര്‍ലിന്‍: ജര്‍മനിയില്‍ ആയിരത്തോളം ഇസ്‌ലാമിസ്റ്റ്‌ ഭീകരവാദികളുണ്‌ടെന്ന്‌ ആഭ്യന്തര മന്ത്രി ഹാന്‍സ്‌-പീറ്റര്‍ ഫ്രീഡ്‌റിക്‌. ഇതില്‍ 128 പേര്‍ സ്വന്തം നിലയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാപ്‌തരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇരുപതോളം പേര്‍ ഭീകര ക്യാംപുകളില്‍ വിദഗ്‌ധ പരിശീലനം നേടിയവരാണ്‌. ഇവര്‍ രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

2001 സെപ്‌റ്റംബര്‍ 11 നുണ്‌ടായ ലോക വ്യാപാര കേന്ദ്ര ആക്രമണത്തിനു തുല്യമായ ഒന്ന്‌ ഇനി ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. ആധുനിക സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമാണ്‌. എന്നാല്‍, ചെറിയ ആക്രമണങ്ങള്‍ തടയാന്‍ കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.9/11 ന്റെ പത്താം വാര്‍ഷീകദിനത്തില്‍ രാജ്യത്ത്‌ ശക്തമായ മുന്‍കരുതല്‍ എടുത്തിണ്‌ടെന്നും മന്ത്രി പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ നാറ്റോ സേനയില്‍ 5400 ജര്‍മന്‍ പട്ടാളക്കാന്‍ സേവനം ചെയ്യുന്നതായി മന്ത്രി അറിയിച്ചു. ജര്‍മന്‍ പാര്‍ലമന്റ്‌ കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ സേവന ദൈര്‍ഘ്യം ഒരുവര്‍ഷം കൂടി നീട്ടാന്‍ അനുമതി നല്‍കിയിരുന്നു.
ജര്‍മനിയില്‍ ആയിരം ഭീകരവാദികള്‍ തമ്പടിച്ചതായി മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക