Image

വിയന്നയില്‍ സായാഹ്‌നധ്യാനം ഏഴിന്‌

ജോജോ പാറയ്‌ക്കല്‍ Published on 06 September, 2011
വിയന്നയില്‍ സായാഹ്‌നധ്യാനം ഏഴിന്‌
വിയന്ന: എറണാകുളം അതിരൂപതയുടെ മതബോധന ഡയറക്‌ടര്‍ റവ. ഡോ. ജോസ്‌ പുതിയേടത്ത്‌, കൗണ്‍സിലര്‍ ബ്രദര്‍ രാജു വെള്ളൂക്കുന്നേല്‍ എന്നിവര്‍ നയിക്കുന്ന രോഗശാന്തി ശുശ്രൂഷയും ആരാധനയും ദിവ്യബലിയും ഏഴ്‌ ബുധനാഴ്‌ച വൈകിട്ട്‌ 5.30 മുതല്‍ 9.30 വരെ വിയന്നയില്‍ നടക്കും.

രണ്ടാമത്തെ ബെറ്റ്‌സീര്‍ക്കില്‍ അല്ലീര്‍ട്ടന്‍ സ്‌ട്രാസ്സെ 2 ലുള്ള അം താബോര്‍ പ്രാര്‍ഥനാ കേന്ദ്രത്തിലാണ്‌ ധ്യാനം. എമ്മാനുവല്‍ പ്രെയര്‍ യൂണിറ്റ്‌ ആണ്‌ സംഘാടകര്‍. എല്ലാ വിയന്നാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോയി വെള്ളുക്കുന്നേല്‍: 069911984514.
വിയന്നയില്‍ സായാഹ്‌നധ്യാനം ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക