Image

പൃഥ്വിരാജിന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ വിലക്ക്‌ ഏര്‍പ്പെടുത്തി

Published on 21 January, 2013
പൃഥ്വിരാജിന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ വിലക്ക്‌ ഏര്‍പ്പെടുത്തി
കൊച്ചി: നടന്‍ പൃഥ്വിരാജിന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ വിലക്ക്‌ ഏര്‍പ്പെടുത്തി. പൃഥിരാജ്‌ അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കരുതെന്നാവശ്യപ്പെട്ട്‌ ഫെഫ്‌കക്കും തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ക്കും ഔട്ട്‌ഡോര്‍ യൂണിണിറ്റ്‌ ഉടമകള്‍ക്കും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ കത്തയച്ചു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്‌ സംവിധാനം ചെയ്യാനിരുന്ന രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ കരാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ്‌ വിലക്ക്‌.

മൂന്ന്‌ വര്‍ഷം മുമ്പ്‌ പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ്‌ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്‌ രഘുപതി രാഘവ രാജാറാം. എന്നാല്‍ ചിത്രം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന മുംബൈ പോലീസ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവെക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവെക്കാനാകില്ലെന്നാണ്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ നിലപാട്‌. ചിത്രീകരണം നിര്‍ത്തിവെച്ച്‌ ഒരു നിര്‍മാതാവിന്‌ കൂടി നഷ്ടമുണ്ടാക്കാന്‍ തങ്ങള്‍ ഇല്ലെന്ന നിലപാടിലാണ്‌ തീയറ്റര്‍ ഉടമകളും ഫെഫ്‌കയും.

അതിനിടെ തിരക്കഥയില്‍ സംതൃപ്‌തനല്ലാതെ സംവിധായകന്‍ തന്നെയാണ്‌ സിനിമ ഉപേക്ഷിച്ചതെന്ന്‌ പൃഥിരാജ്‌ പറഞ്ഞു.
പൃഥ്വിരാജിന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ വിലക്ക്‌ ഏര്‍പ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക