Image

സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍ - സാമ്രാജ്യം 2

Published on 22 January, 2013
സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍ - സാമ്രാജ്യം 2
സൂപ്പര്‍ഹിറ്റ്‌ ചിത്രം സാമ്രാജ്യത്തിന്‌ രണ്‌ടാം ഭാഗം ഒരുങ്ങുകയാണ്‌. പേരരശ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍ - സാമ്രാജ്യം 2 എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

സാമ്രാജ്യം നിര്‍മ്മിച്ച അജ്‌മല്‍ ഹസ്സന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ യുവനടന്‍ ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമ്രാജ്യത്തില്‍ അഭിനയിച്ച മധു, വിജയരാഘവന്‍ എന്നിവര്‍ ഈ പുതിയ ചിത്രത്തിലും അതേ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്‌ട്‌.

മനോജ്‌.കെ.ജയന്‍, റിയാസ്‌ ഖാന്‍, ദേവന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ശരത്‌ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ ഏറെ പ്രധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ പ്രേക്ഷകരെ ആവേശ ഭരിതരാക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ക്ക്‌ വേണ്‌ടി ഏറ്റവും മികച്ച ടെക്‌നോളജി ഉപയോഗിച്ചാണ്‌ ഓരോ ഫ്രെയിമും പേരരശ്‌ ഒരുക്കുന്നത്‌.

അലക്‌സാണ്‌ടര്‍ വെടിയേറ്റു വീഴുന്നിടത്താണ്‌ സാമ്രാജ്യം അവസാനിക്കുന്നത്‌. അലക്‌സാണ്‌ടറുടെ മകന്റെ കഥയാണ്‌ സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍. പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വളരെ യാദൃശ്ചികമായി അച്ഛന്റെ സിംഹാസനം ഏറ്റെടുക്കേണ്‌ടി വരുന്ന മകന്റെ സംഭവ ബഹുലമായ സാഹസികതകള്‍ ദൃശ്യവല്‍കരിക്കുന്ന ചിത്രമാണ്‌ സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍.

കൊച്ചുകുട്ടിയായ അലക്‌സാണ്‌ടറുടെ മകനെ ദുബായിലേക്ക്‌ കൊണ്‌ടു പോകുന്നത്‌ അലക്‌സാണ്‌ടറിന്റെ സന്തത സഹചാരിയും വിശ്വസ്‌തനുമായ ഖാദറായിരുന്നു. അലക്‌സാണ്‌ടറുടെ മകന്‍ ജോര്‍ദാന്‍ പഠിച്ച്‌ മിടുക്കനായി ബിസിനസ്‌ രംഗത്ത്‌ ഉയര്‍ന്ന നിലയിലെത്തി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജെ.പി മണിക്കാട്‌, തിരക്കഥ, സംഭാഷണം - എം.എസ്‌.കെ, സ്റ്റില്‍സ്‌ - അജിത്ത്‌ വി.ശങ്കര്‍. -എ.എസ്‌ ദിനേശ്‌.
സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍ - സാമ്രാജ്യം 2
സണ്‍ ഓഫ്‌ അലക്‌സാണ്‌ടര്‍ - സാമ്രാജ്യം 2
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക