Image

മെനിഞ്ചെറ്റിസിന്‌ പുതിയ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ അയര്‍ലന്റിന്‌ അനുമതി

Published on 24 January, 2013
മെനിഞ്ചെറ്റിസിന്‌ പുതിയ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ അയര്‍ലന്റിന്‌ അനുമതി
ഡബ്ലിന്‍: മെനിഞ്ചെറ്റിസിന്‌ പുതിയ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ പുതിയ വാക്‌സിന്‌ അനുവാദം നല്‍കി. ബെക്‌സേരോ എന്ന്‌ വിളിക്കുന്ന വാക്‌സിനാണ്‌ നീണ്ടനാളത്തെ കാത്തിരിപ്പിന്‌ ശേഷം അനുമതി ലഭിച്ചിരിക്കുന്നത്‌.

അസുഖം ബാധിച്ച കുട്ടികളില്‍ പത്തില്‍ ഒരാള്‍ എന്ന നിരക്കിലാണ്‌ മരിക്കുന്നത്‌. അതിജീവിച്ച അഞ്ചില്‍ ആരാള്‍ക്ക്‌ ഏതെങ്കിലും ഒരവയത്തിന്‌ ഭംഗമോ , കേള്‍വിക്കുറവോ, തലച്ചോറില്‍ തകരാറുകളോ ഉണ്‍ടാകും. ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടു കൂടി കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ പട്ടികയില്‍ വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്താനാണ്‌ ഉദേശിക്കുന്നതെന്ന്‌ എച്ച്‌എസ്‌ഇ വ്യക്തമാക്കി. ഇതിന്‌ അഡൈ്വസറി കമ്മിറ്റിയുടെ കൂടെ നിര്‍ദേശം ആവശ്യമുണ്‍ട്‌.

ശ്വാസകോശ സംബന്ധമായ 120 രോഗികള്‍ക്കായി വര്‍ഷം ചെലവാകുന്നത്‌ 28മില്യണ്‍ യൂറോയാണ്‌ എന്നത്‌ പരിഗണിക്കുമ്പോള്‍ ആരോഗ്യവകുപ്പ്‌ ആദ്യം പരിഗണക്കുക പുതിയ വാക്‌സിന്റെ വിലയായിരിക്കുമെന്നാണ്‌ സൂചന. മെനിഞ്ചെറ്റിസ്‌ സി അയര്‍ലന്‍ഡില്‍ വ്യാപകമായിരുന്നു. എന്നാല്‍ 1999ല്‍ വാക്‌സിന്‍ വന്നതോടെ അസുഖം അപ്രത്യക്ഷമായി.

രാജ്യത്തിന്റെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ പ്രൊഗ്ലാമിന്റെ ഭാഗമാക്കി വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കൂടി എടുക്കുന്നതോടെ വലിയൊരു ഭീതിയ്‌ക്ക്‌ കുറവ്‌ സംഭവിക്കും. യൂറോപ്പില്‍ ഏറ്റവും കൂടതല്‍ മെനിഞ്ചെറ്റിസ്‌ ബാധയുള്ളത്‌ അയര്‍ലന്‍ഡിലാണ്‌. ശരാശരി നരിക്കിന്റെ മൂന്ന്‌ മടങ്ങാണ്‌ അയര്‍ലന്‍ഡിലെ നിരക്ക്‌. കുട്ടികളെയാണ്‌ ബാധിക്കുക എന്നതിനാല്‍ മാതാപിതാക്കള്‍ക്ക്‌ എപ്പോഴും ഭയം നല്‍കുന്നതാണ്‌ അസുഖം. ലക്ഷണങ്ങള്‍ സാധാരണ പനിയ്‌ക്ക്‌ കാണപ്പെടുന്നവ ആയതിനാല്‍ പലപ്പോഴും വേണ്‍ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും രോഗം മൂര്‍ഛിക്കുകയുമാണ്‌ പതിവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക