Image

ബാല്യകാലസഖിയില്‍ സുഹ്‌റയായി ഇഷ

Published on 26 January, 2013
ബാല്യകാലസഖിയില്‍ സുഹ്‌റയായി ഇഷ
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി പ്രമോദ്‌ പയ്യന്നൂര്‍ സിനിമയാക്കുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ സുഹ്‌റയായി ഇഷ എത്തുന്നു. കഴിഞ്ഞ കുറെ നാളുകളായി നായികയ്‌ക്ക്‌ വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍. നായകകഥാപാത്രമായ മജീദായി മമ്മൂട്ടിയെ ഏറെക്കാലം മുമ്പ്‌ തന്നെ നിശ്ചയിച്ചിരുന്നു. എന്നാല്‍ സുഹ്‌റയ്‌ക്ക വേണ്ടിയുള്ള അന്വേഷണം ഒരിടത്തുമെത്തിയിരുന്നില്ല. ഒട്ടേറെ പുതുമുഖങ്ങളെ പരിഗണിച്ചെങ്കിലും അതൊന്നും ശരിയായുമില്ല. ഒടുവിലാണ്‌ ബോളിവുഡില്‍ നിന്നുള്ള സുന്ദരിയെപ്പറ്റി അണിയറക്കാര്‍ കേട്ടത്‌. ഇഷയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രമോദ്‌ പറയുന്നു.

മമ്മൂട്ടിയുമൊത്ത്‌ അഭിനയിക്കുന്നത്‌ ത്രില്ലടിപ്പിയ്‌ക്കുന്നുവെന്ന്‌ ഇഷ പറഞ്ഞതായും സംവിധായകന്‍ വെളിപ്പെടുത്തുന്നു.
ബാല്യകാലസഖിയില്‍ സുഹ്‌റയായി ഇഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക