Image

ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിക്ക് പുതിയ നേതൃത്വം

Published on 28 January, 2013
ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിക്ക് പുതിയ നേതൃത്വം
മെല്‍ബണ്‍: മെല്‍ബണിലെ ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിക്ക് പുതിയ സാരഥികള്‍ ചുമതലേയറ്റു. പ്രസിഡന്റായിബിജി മോന്‍ തോമസ്, വൈസ് പ്രസിഡന്റായി ടോമി നെട്ടംതുരുത്തി, സെക്രട്ടറി സോളമന്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആനിയമ്മ ഏബ്രഹാം, ട്രഷറര്‍ സോജന്‍ തോമസ്, ഏരിയാ കോ-ഓര്‍ഡിനേറ്റര്‍മാരായി ജെനി സൈമണ്‍, ജറിള്‍ ജോണ്‍ തോമസ്, അനിമോന്‍ ജോയി, സ്റ്റീഫന്‍ മാത്യു ഓക്കാട്ട് എന്നിവര്‍ ചുമതലയേറ്റു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജിമോന്‍ തോമസ് മികച്ച സംഘാടകനും വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയുമാണ്. ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന യുകെ കെസിഎയുടെ ന്യുക്ലാസില്‍ പ്രസിഡന്റ് കൂടിയായിരുന്നു ബിജിമോന്‍ തോമസ്. കൂടാതെ വിക്‌ടോറിയ മലയാളി അസോസിയേഷന്റെ സെക്രട്ടറി, ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക