Image

`മിറര്‍' ഭാമ വീണ്ടും എത്തുന്നു

Published on 29 January, 2013
`മിറര്‍' ഭാമ വീണ്ടും എത്തുന്നു
`മിറര്‍' എന്ന ചിത്രത്തില്‍ ഒരിടവേളയ്‌ക്കു ശേഷം നടി ഭാമ അഭിനയിക്കുന്നു. സ്‌ത്രീകഥാപാത്രങ്ങള്‍ക്കു പ്രാധാന്യം നല്‍കി രാജേഷ്‌ ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ചു നായികമാരുണ്‌ട്‌. ശ്വേതാ മേനോന്‍, അപര്‍ണ നായര്‍, മേഘ്‌ന രാജ്‌, ഗൗതമി നായര്‍ എന്നിവരാണു മറ്റു നായികമാര്‍. മുഴുനീള വേഷമല്ലെങ്കിലും ഇന്നുവരെ തനിക്കു ലഭിച്ചിട്ടില്ലാത്ത വളരെ ബോള്‍ഡായ കാഥാപാത്രമാണു തനിക്കു മിറര്‍ എന്ന ചിത്രത്തില്‍ ലഭിച്ചിരിക്കുന്നതെന്നു ഭാമ പറയുന്നു.

മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. മലയാളത്തില്‍ 101 വെഡ്‌്‌ഡിംഗാണു ഭാമ അഭിനയിച്ച്‌ ഒടുവില്‍ റിലീസായ മലയാളചിത്രം. കണ്ണുനീരിനും മധുരം, സ്വപ്‌നങ്ങളിലെ ഹെയ്‌സല്‍ മേരി എന്നിവയാണു ഭാമയുടെ ഇനി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രങ്ങള്‍.
`മിറര്‍' ഭാമ വീണ്ടും എത്തുന്നു`മിറര്‍' ഭാമ വീണ്ടും എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക