Image

ഇന്ത്യയില്‍ സുരക്ഷിതനല്ലെന്ന്‌ പറഞ്ഞിട്ടില്ല: ഷാരൂഖ്‌ ഖാന്‍

Published on 30 January, 2013
ഇന്ത്യയില്‍ സുരക്ഷിതനല്ലെന്ന്‌ പറഞ്ഞിട്ടില്ല: ഷാരൂഖ്‌ ഖാന്‍
മുംബൈ: ഇന്ത്യയില്‍ താന്‍ സുരക്ഷിതനാണെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്നും ബോളിവുഡ്‌ താരം ഷാരുഖ്‌ ഖാന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കകത്തും പുറത്തും തന്നെ സ്‌നേഹിക്കുന്നവരുണ്ടെന്നും അതിന്‌ വിലങ്ങുതടിയാകുന്നവരുടെ സ്‌നേഹം തനിക്കുവേണ്ടെന്നും താരം പാക്‌ ആഭ്യന്തരമന്ത്രിയായ റഹ്മാന്‍ മാലിക്കിന്റെ വിവാദപ്രസ്‌താവനയ്‌ക്കുള്ള മറുപടിയായി പറഞ്ഞു.

ന്യൂയോര്‍ക്കിലെ 'സെപ്‌തംബര്‍ 11' ഭീകരാക്രമണത്തിനുശേഷം മുസ്‌ലീമെന്ന നിലയില്‍ താന്‍ നേരിട്ട അനുഭവങ്ങളും മറ്റും വിവരിച്ച്‌ ഷാരൂഖ്‌ ഖാന്‍ ഒരു മാസികയില്‍ ലേഖനം എഴുതിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ട്‌ ഇന്ത്യയില്‍ സുരക്ഷിതനല്ലെങ്കില്‍ ഷാരൂഖിന്‌ പാകിസ്‌താനില്‍ അഭയം തേടാമെന്ന്‌ ലഷ്‌കര്‍ ഇ തായ്‌ബ നേതാവ്‌ ഹാഫിസ്‌ സയിദ്‌ പറഞ്ഞിരുന്നു. ഇത്‌ നിരവധി വിവാദങ്ങള്‍ക്ക്‌ വഴി തെളിയിച്ചിരുന്നു. തന്റെ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ലേഖനത്തില്‍ താന്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലന്ന്‌ പ്രത്യക്ഷമായോ പരോക്ഷമായോ പരമാര്‍ശിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്ന്‌ ലേഖനത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. ലേഖനത്തെ ആവശ്യമില്ലാതെ വളച്ചൊടിക്കരുതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്രയും വിവാദം ഉണ്ടാക്കുന്നതെന്ന്‌ എനിക്ക്‌ മനസ്സിലാവുന്നില്ലെന്നും താരം പറഞ്ഞു. പാക്‌ ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന അനാവശ്യമാണെന്നും അംഗീകരിക്കാനാവാത്ത ഉപദേശങ്ങള്‍ തനിക്ക്‌ വേണ്ട എന്നും ഷാറുഖ്‌ പറഞ്ഞു.
ഇന്ത്യയില്‍ സുരക്ഷിതനല്ലെന്ന്‌ പറഞ്ഞിട്ടില്ല: ഷാരൂഖ്‌ ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക