Image

കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്ത്‌ ഉടന്‍

Published on 31 January, 2013
കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്ത്‌ ഉടന്‍
ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മിക്കുന്ന കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്ത്‌ ഉടന്‍ തീയേറ്ററുകളിലെത്തും.രചന- ഉദയകൃഷ്‌ണ- സിബി കെ. തോമസ്‌, സന്തോഷ്‌ വര്‍മ്മയുടെ ഗാനങ്ങള്‍ക്ക്‌ എം. ജയചന്ദ്രന്‍ ഈണം പകരുന്നു.

മമ്മൂട്ടി, ദിലീപ്‌, റിമാ കല്ലിങ്കല്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ജനാര്‍ദ്ദനന്‍, പ്രശസ്‌ത നടന്‍ ധനുഷ്‌, നരേന്‍ റിസബാവ, വിഷ്‌ണുപ്രിയ, സാദിഖ്‌, സന്തോഷ്‌ അബുസലിം, ജയന്‍, ജോജോ, ഷിജു, രാജലക്ഷ്‌മി, തെസ്‌നിഖാന്‍, അംബികാ മോഹന്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

ചെറിയ തോതില്‍ ആരംഭിക്കുകയും ഇന്നു നാടിന്റെ നാനാഭാഗങ്ങളിലും വലിയ നിലകളില്‍ ഹോട്ടല്‍ ശൃംഘലയായി മാറിയിരിക്കുന്ന കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്ത്‌ ഹോട്ടലുകള്‍.

പാലക്കാട്ടെ ഇവരുടെ ഹോട്ടലിന്റെ ഉദ്‌ഘാടനവേളയില്‍ ചില പ്രതിസന്ധികളുമുണ്‌ടായി. മുനിസിപ്പല്‍ സെക്രട്ടറി മഹാലക്ഷ്‌മിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, കൗണ്‍സിലര്‍ കുഴിവേലി എന്നിവര്‍ക്കൊപ്പം പോലീസ്‌ സേനയുമായി എത്തി ഉദ്‌ഘാടനം തടസപ്പെടുത്താന്‍ ശ്രമിച്ചു. ഈ ഹോട്ടല്‍ മുമ്പ്‌ കൃഷ്‌ണന്‍ നമ്പൂതിരി എന്നയാള്‍ നടത്തിപ്പോന്നിരുന്നതാണ്‌. അന്നു ഭക്ഷ്യവിഷബാധയുടെ പേരില്‍ മുനിസിപ്പാലിറ്റി ലൈന്‍സ്‌ റദ്ദാക്കിയിരുന്നു. ഈ ഹോട്ടലാണ്‌ കമ്മത്ത്‌ ബ്രദേഴ്‌സ്‌ വാങ്ങി അവരുടെ ഹോട്ടലാക്കി മാറ്റിയത്‌. വ്യക്തമായ രേഖകളോടെ എത്തിയ കമ്മത്ത്‌ ബ്രദേഴ്‌സിന്റെ മുമ്പില്‍ ഇവര്‍ക്കു മുട്ടുമടക്കേണ്‌ടിവരുകയായിരുന്നു. തുടര്‍ന്നുണ്‌ടാകുന്ന സംഭവങ്ങളുടെ ഏറെ രസകരവും ഉദ്വേഗജനകവുമായ രംഗങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌ ഈ ചിത്രം. വാഴൂര്‍ ജോസ്‌.
കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്ത്‌ ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക