കോട്ടയം: ഗായിക അന്ന കത്രീന വിവാഹിതയാകുന്നു. വിവാഹം ഫെബ്രുവരി രണ്ടിന് (ശനി)
നടക്കും.
`അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി, അമ്മായിചുട്ടത്
മരുമോനുക്കായ്...' എന്ന പാട്ടിലൂടെയാണ് അന്ന പ്രശസ്തയായത്.
കോട്ടയം
കേന്ദ്രമാക്കി മലബാര്‍ കേറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന മറ്റീത്ര രഞ്ജേഷ്
ജേക്കബ് ചാണ്ടിയാണ് അന്നയ്ക്ക് വരനാകുന്നത്. ഉസ്താദ് ഹോട്ടലിലെ അപ്പങ്ങള്‍
എമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി എന്ന ഗാനമാണ് അന്നയെ മലയാളികളുടെ പ്രിയ
ഗായികയാക്കിയത്.