Image

ആന്‍ അഗസ്റ്റിന്റെ വിവാഹ നിശ്ചയം 9-ന്‌

Published on 03 February, 2013
ആന്‍ അഗസ്റ്റിന്റെ വിവാഹ നിശ്ചയം 9-ന്‌
സിനിമാതാരം ആന്‍ അഗസ്റ്റിന്റെ വിവാഹ നിശ്ചയം 9-ന്‌ കോഴിക്കോട്‌ നടക്കും. പ്രമുഖ ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ്‌ വരന്‍. ചടങ്ങില്‍ രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കും.

പ്രണയ വിവാഹമാണ്‌. ഒരു വര്‍ഷം മുമ്പാണ്‌ ഇവര്‍ക്കിടയില്‍ സൗഹൃദം മൊട്ടിട്ടത്‌ പിന്നീടത്‌ പ്രണയമായി വളരുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയപ്പെട്ട്‌ രണ്ടാഴ്‌ചയക്കകം വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ജോമാനാണ്‌ ആനിന്റെ വീട്ടിലേക്ക്‌ ആനിനെ വിവാഹം കഴിപ്പിച്ചു തരുമോ എന്ന്‌ ചോദിച്ച്‌ വിളിച്ചത്‌. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടുകൂടി അത്‌ ഉറപ്പിക്കുകയായിരുന്നെന്നും ആന്‍ ഒരു മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രമുഖ സ്വഭാവ നടന്‍ ആഗസ്റ്റിന്റെ മകളാണ്‌ ആന്‍.

നിശ്ചയത്തിനു ശേഷം ഉടനെ തന്നെ ശ്യാമപ്രസാദിന്റെ അടുത്ത സിനിമ ചിത്രീകരണം തുടങ്ങുന്നതിനാല്‍ ചെറിയ പരിപാടിയായിട്ടാണ്‌ വിവാഹ നിശ്ചയം നടത്തുന്നതെന്നം പറഞ്ഞു.
ആന്‍ അഗസ്റ്റിന്റെ വിവാഹ നിശ്ചയം 9-ന്‌
ആന്‍ അഗസ്റ്റിന്റെ വിവാഹ നിശ്ചയം 9-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക