`അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍' എന്ന ചിത്രത്തിലൂടെ ജഗതിയുടെ മകള്‍ ശ്രീലക്ഷ്‌മി സിനിമയിലേക്ക്
എത്തുന്നു. ഫഹദ് ഫാസിലാണ് നായകന്‍. നവാഗതനായ ഫസലാണുതിരക്കഥയെഴുതി ചിത്രം സംവിധാനം
ചെയ്യുന്നത്. റാഫി, ഷാഫി എന്നിവരുടെ സംവിധാനസഹായിയായിരുന്നു ഫസല്‍. സുനിത
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണി നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ടിനി
ടോം, സനുഷ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 25നു
കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍
സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്‌മി പഠനത്തിനൊപ്പം കലാരംഗത്തും
ഇതിനകം കഴിവു തെളിയിച്ചിട്ടുണ്ട്. ശ്രീലക്ഷ്‌മി ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍
പലവട്ടം കലാതിലകമായിട്ടുണ്ട്.
മകളെ ഐഎഎസുകാരിയാക്കുകയായിരുന്നു ജഗതിയുടെ
ആഗ്രഹമത്രേ. അമ്മ കല ശ്രീകുമാറിനൊപ്പമാണു ശ്രീലക്ഷ്‌മിയുടെ താമസം.