Image

വിവാദ പ്രസ്‌താവന: ഖുശ്‌ബുവിന്റെ വീട്‌ ആക്രമിച്ചു

Published on 07 February, 2013
വിവാദ പ്രസ്‌താവന: ഖുശ്‌ബുവിന്റെ വീട്‌ ആക്രമിച്ചു
ചെന്നൈ: വിവാദ പ്രസ്‌താവനയുടെ പേരില്‍ പ്രശസ്‌ത തമിഴ്‌ സിനിമ നടി ഖുശ്‌ബുവിന്റെ വീട്‌ ഒരു സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിച്ചു. 20ഓളം വരുന്ന അക്രമി സംഘം വ്യാഴാഴ്‌ച വൈകീട്ട്‌ വീടിനെ നേരെ കല്ലെറിയുകയായിരുന്നു. ഖുശ്‌ബു അംഗമായ ഡി.എം.കെയുടെ പ്രവര്‍ത്തകര്‍ തന്നെയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു. ഡി.എം.കെയെ സംബന്ധിച്ച്‌ ഖുശ്‌ബു നടത്തിയ അഭിപ്രായ പ്രകടനത്തില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും പൊലീസ്‌ പറഞ്ഞു.

ഡി.എം.കെ അധ്യക്ഷനായ കരുണാനിധിക്ക്‌ ശേഷം മകനായ എം.കെ സ്റ്റാലിന്‍ അധ്യക്ഷ സ്ഥാനത്തേക്ക്‌ വരുമെന്ന്‌ ഖുഷ്‌ബു ഒരു തമിഴ്‌ മാസികക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡി.എം.കെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച്‌ കരുണാനിധിയുടെ മക്കളായ സ്റ്റാലിനും എം.കെ അഴഗിരിയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്‌.
വിവാദ പ്രസ്‌താവന: ഖുശ്‌ബുവിന്റെ വീട്‌ ആക്രമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക