Image

യു.എ.ഇയില്‍ എയര്‍പോര്‍ട്ടുകളില്‍ ശരീരം മുഴുവന്‍ പരിശോധിക്കുന്ന സ്‌കാനര്‍ വരുന്നു

Published on 10 September, 2011
യു.എ.ഇയില്‍ എയര്‍പോര്‍ട്ടുകളില്‍ ശരീരം മുഴുവന്‍ പരിശോധിക്കുന്ന സ്‌കാനര്‍ വരുന്നു
ദുബൈ: യു.എ.ഇയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ശരീരം മുഴുവന്‍ പരിശോധിക്കുന്ന സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്‌ യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സജീവ പരിഗണനയില്‍. സുരക്ഷ ഉറപ്പാക്കുന്നതിനാണിത്‌.

എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്‌ളെന്ന്‌ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്‌ഫ്‌ മുഹമ്മദ്‌ അല്‍ സുവൈദി പറഞ്ഞു.
ഇതിന്‍െറ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്‌. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. `നിങ്ങളുടെ ആകാശത്തെ സ്‌നേഹിക്കൂ' എന്ന പേരില്‍ നടത്തുന്ന സിവില്‍ വ്യോമയാന സുരക്ഷാ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക