Image

ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുക്കും: എബി റാന്നി

അനില്‍ പെണ്ണുക്കര Published on 08 February, 2013
ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുക്കും: എബി റാന്നി
ഷിക്കാഗോ : ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഫൊക്കാനാ യുവജന വിഭാഗം ദേശീയ പ്രസിഡന്റ് എബി റാന്നി Eമലയാളിയോട് പറഞ്ഞു.

കൊച്ചി
യില്‍ ഫൊക്കാനാ സംഘടിപ്പിച്ച കേരളാ കണ്‍വന്‍ഷനില്‍ ഉദ്ഘാടനം ചെയ്ത ജില്ലയ്‌ക്കൊരു കാല്‍ എന്ന പദ്ധതിയുടെ ആശയം ഫൊക്കാനയുടെ നേതൃത്വത്തിന്റെ ആശയമാണ്. മികച്ച തുടക്കമാണ് പ്രസ്തുത പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെങ്കിലും കൂടുതല്‍ യുവാക്കളെ ഈ പദ്ധതിയുമായി സഹകരിപ്പിക്കും. വളര്‍ന്നു വരുന്ന മലയാളി യുവജന സമൂഹത്തിന് സംഘടനയുടെ ആവശ്യകതയെക്കുറിച്ചും കാരുണ്യ പ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചും ബോധവാന്മാരാക്കുന്ന പദ്ധതികള്‍ ഫൊക്കാനാ യുവനേതൃത്വം ആസൂത്രണം ചെയ്യും.
അതിനായി അമേരിക്കയിലെ യുവമലയാളി സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നു.
ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. ഫ്‌ളാഷ് അടിക്കുന്നിടത്തെല്ലാം കയറി നില്‍ക്കുന്ന സംഘടനാ പാരമ്പര്യം ഒരു പ്രസ്ഥാനത്തേയും വളര്‍ത്തില്ല. എല്ലാവരേയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളാന് കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കന്‍ മലയാളി മനസുകളില്‍ മികച്ച സ്ഥാനം ലഭിക്കുവാന്‍ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്നും എബി റാന്നി അ
റിയിച്ചു.
ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുക്കും: എബി റാന്നി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക