Image

പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഗുര്‍ദീപ് അറോറയെ ആദരിച്ചു

Published on 11 February, 2013
പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഗുര്‍ദീപ് അറോറയെ ആദരിച്ചു
മെല്‍ബണ്‍: പ്രവാസി ഭാരതീയ ദിനത്തില്‍ പ്രവാസി സമ്മാന്‍ അവാര്‍ഡ് ലഭിച്ച ഓസ്‌ട്രേലിയന്‍ ഇന്ത്യാ സൊസൈറ്റി വിക്‌ടോറിയ പ്രതിനിധി ഡോ. ഗുര്‍ദീപ് അറോറയെ സമ്മേളനത്തില്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ പ്രതിനിധികള്‍ അഭിനന്ദിച്ചു. ലെ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉമേഷ് ചന്ദ്ര (ബ്രിസ്‌ബെയ്ന്‍ ടൈംസ്), പ്രഫ. പ്രസാദ് യാര്‍ലഗസാ (ക്യൂന്‍സ് ലാന്റ് ഫെഡറേഷന്‍), ജോസ് എം. ജോര്‍ജ് (ഒ.ഐ.സി.സി ന്യൂസ്), ശരത് പഥക് (ഡിസ്‌നി മറാത്തി അസോസിയേഷന്‍), തരുണ്‍ (എസ്.ബി.എസ് റേഡിയോ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഇന്ത്യന്‍ പ്രസിഡന്റ് പ്രണാബ് കുമാര്‍ മുഖര്‍ജിയില്‍ നിന്നും എഐസ്‌വി പ്രസിഡന്റുകൂടിയായ ഡോ. ഗുര്‍ദീപ് അവാര്‍ഡ് പ്രവാസി ഭാരതീയ ദിനത്തില്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ് 

പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഗുര്‍ദീപ് അറോറയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക