Image

ഡ്രാക്കുള എത്തി

Published on 12 February, 2013
ഡ്രാക്കുള എത്തി
പ്രശസ്‌ത സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കുന്ന ഡ്രാക്കുള 2012 എത്തി. മനുഷ്യജീവിതത്തില്‍ ഡ്രാക്കുള കടന്നുവരുന്നതും അത്‌ ആളുകളുടെ ജീവിതത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്നു ദൃശ്യവത്‌കരിക്കുന്ന ഈ ചിത്രത്തില്‍ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച യുവനടന്‍ സുധീര്‍ ഡ്രാക്കുളയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പഠിച്ചിറങ്ങിയ ആര്യനാണ്‌ രാജു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തെലുങ്ക്‌- ഹിന്ദി നടിയായ മൊണാല്‍ നായികയാകുന്നു. ശ്രദ്ധാ ദാസ്‌, മീന തുടങ്ങിയവരും നായികതുല്യമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

തമിഴ്‌ നടന്‍ പ്രഭു, നാസര്‍, കൃഷ്‌ണ, തിലകന്‍, കൃഷ്‌ണന്‍ പോറ്റി, സാദിഖ്‌ ആലപ്പുഴ, കനകലത തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

ആത്മാവിനോട്‌ സംസാരിക്കുകയും നിലത്തുകിടന്ന്‌ ഉറങ്ങുകയും കാക്ക, പൂച്ച, പ്രാവ്‌ എന്നിവ തിന്നുജീവിക്കുന്ന ഒരു മനുഷ്യനെയാണ്‌ തിലകന്‍ അവതരിപ്പിക്കുന്നത്‌. ബ്രോംസ്റ്റോക്കറുടെ നോവലിലെ സൈക്കോളജിസ്റ്റിനെയാണ്‌ പ്രഭു അവതരിപ്പിക്കുന്നത്‌. സൂര്യന്‍ നമ്പൂതിരിപ്പാട്‌ എന്ന മാന്ത്രികനായി നാസര്‍ എത്തുന്നു.

ആകാശ്‌ ഫിലിംസിന്റെ പേരില്‍ വിനയന്‍തന്നെ നിര്‍മിക്കുന്ന ഡ്രാക്കുള 2012 എന്ന ത്രിഡി ചിത്രത്തിന്റെ കാമറാമാന്‍ ജി. സതീശ്‌ ആണ്‌. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‌ ഈണംപകരുന്നത്‌ ബബിത്‌ ജോര്‍ജ്‌ ആണ്‌. ഹരിഹരന്‍, വിധു പ്രതാപ്‌, സുജാത എന്നിവരാണ്‌ ഗായകര്‍. - എ.എസ്‌ ദിനേശ്‌.
ഡ്രാക്കുള എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക