Image

ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് രണ്ടിന് ബ്രിസ്‌ബെനില്‍

Published on 12 February, 2013
ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് രണ്ടിന് ബ്രിസ്‌ബെനില്‍
ബ്രിസ്‌ബെന്‍: ന്യൂസ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് ബ്രിസ്‌ബെന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് അനര്‍ലി ഔര്‍ ലേഡീസ് കോളജ് ഗ്രൗണ്ടില്‍ മാര്‍ച്ച് രണ്ടിന് (ശനി) രാവിലെ ഒന്‍പതിന് വിവിധ ആഘോഷ പരിപാടികളോടെ വോളിബോള്‍ മാമാങ്കത്തിന് തിരി തെളിയും.

സ്റ്റേറ്റ് തലത്തിലും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വോളിബോള്‍ മത്സരങ്ങളില്‍ കാണികളെ ഒന്നാകെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് പ്രാഗത്ഭ്യം തെളിയിച്ച് വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ ജിമ്മി ജോര്‍ജ് എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അഡ് ലൈഡ്, കാന്‍ബറ, മെല്‍ബണ്‍, ബ്രിസ്‌ബെന്‍, ഗോള്‍ഡ് കോസ്റ്റ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍നിന്നും പത്തോളം ടീമുകള്‍ പങ്കെടുക്കും. 

ഒന്നാം സമ്മാനം നേടുന്ന ടീമിന് ജിമ്മി ജോര്‍ജ് എവര്‍റോളിംഗ് ട്രോഫിയും 1001 ഡോളര്‍ കാഷ് അവാര്‍ഡും രണ്ടാം സമ്മാനം നേടുന്ന ടീമിന് 501 ഡോളര്‍ കാഷ് അവാര്‍ഡും ലഭിക്കും. 

ഈ മഹാമാമാങ്കത്തില്‍ പങ്കെടുക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആസ്വദിക്കുവാനുമായി പ്രവാസി മലയാളികളെ ഒന്നാകെ പ്രോഗ്രാമിലേക്ക് ന്യൂസ്റ്റാര്‍ ബ്രിസ്‌ബെന്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോജന്‍ വര്‍ഗീസ് 0415408668, ടോം ജോസഫ് 0422202684.

റിപ്പോര്‍ട്ട്: മനു ആന്റണി പോത്താനിക്കാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക