Image

വിനയ ചന്ദ്രിക (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 11 February, 2013
വിനയ ചന്ദ്രിക (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
വിനയ ചന്ദ്രിക മാഞ്ഞുപോയെങ്കിലും
വിണ്ണില്‍ മിന്നുന്നു നക്ഷത്രദീപമായ്
ആ പ്രഭയില്‍ മുങ്ങിക്കുളിക്കട്ടെ
കാവ്യ കൈരളി നാളെ പുലരുമ്പോള്‍

വൃത്ത ഭാഷാ ചട്ടപ്രമാണങ്ങളെ
അരിഞ്ഞു തള്ളിയ ആധുനികോത്തമന്‍
ചിട്ട വട്ടങ്ങള്‍ ഒട്ടുമേ ഏശാതെ
പുതിയ പാതകള്‍ വെട്ടി തുറന്നവന്‍

ചെണ്ട ചേങ്കില താളമുന്‌ടെപ്പോഴും
ഇടിമുഴങ്ങുന്ന ശബ്ദ്മകംപടി
അങ്ങ് നല്‍കിയ ചോല്‍ക്കാഴ്ച്ചയിപ്പോഴും
ഉള്ളില്‍ നിന്നും മുഴങ്ങിത്തെറിക്കുന്നു

കായിക്കരയില്‍ കടല്‍ ഇരമ്പീടുന്നു
പടി കടന്നുണ്ണി യാത്ര പോയീടുന്നു
വീട്ടിലേക്കുള്ള വഴി തേടുന്ന മര്‍ത്യന്
വിനയ ചന്ദ്രികേ നിലാവ് പകര്‍ന്നീടൂ

അങ്ങ് വെട്ടിത്തെളിച്ച വഴികളെ
പിന്തുടരട്ടെ ഭാവി തലമുറ
വിണ്ണില്‍ മിന്നുന്ന നക്ഷത്രദീപമായ്
പ്രഭ ചോരിഞ്ഞിടൂ ,പ്രണാമം മഹാപ്രഭോ !!!

വിനയ ചന്ദ്രിക (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക